ad
Deshabhimani

തദ്ദേശതെരഞ്ഞെടുപ്പ്‌ ; ജില്ലയിൽ വോട്ടുവിഹിതം 
ഉയർത്തി എൽഡിഎഫ്‌

ldf Local Body Election 2025
വെബ് ഡെസ്ക്

Published on Dec 20, 2025, 02:46 AM | 2 min read


കൊച്ചി

ജില്ലയിലെ കൂടുതൽ തദ്ദേശഭരണസ്ഥാപനങ്ങളിൽ യുഡിഎഫിന്‌ മേൽക്കൈ നേടാനായപ്പോഴും വോട്ടുവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടാക്കി എൽഡിഎഫ്‌. കഴിഞ്ഞവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനിലയുമായി താരതമ്യപ്പെടുത്തുന്പോൾ 8.28 ശതമാനം വോട്ടാണ്‌ തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അധികം കിട്ടിയത്‌. 2024ൽ ജില്ലയിലെ 14 മണ്ഡലത്തിലും യുഡിഎഫാണ്‌ ലീഡ്‌ ചെയ്‌തതെങ്കിൽ തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിൽ അവർ പിന്നോട്ടുപോയി. തൃപ്പൂണിത്തുറ,‍ വൈപ്പിൻ മണ്ഡലങ്ങളിൽ ലീഡും നഷ്ടമായി.


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 28.91 % വോട്ടാണ്‌ എൽഡിഎഫിന്‌ ലഭിച്ചത്‌. യുഡിഎഫിന്‌ 49.78 ശതമാനവും. തദ്ദേശതെരഞ്ഞെടുപ്പിൽ 8.28 % വോട്ട്‌ അധികം നേടി വോട്ടുവിഹിതം 37.19 ശതമാനമായി ഉയർത്തി. യുഡിഎഫിനാകട്ടെ 5.93 % വോട്ട്‌ കുറഞ്ഞ്‌ 43.85 ശതമാനമായി. 2024മായി താരതമ്യപ്പെടുത്തുന്പോൾ എല്ലാ നിയമസഭാ മണ്ഡലത്തിലും എൽഡിഎഫ്‌ ലീഡ്‌ ഉയർത്തിയപ്പോൾ പകുതിയോളം മണ്ഡലങ്ങളിൽ യുഡിഎഫ്‌ വോട്ടുവിഹിതത്തിൽ വൻ ഇടിവുണ്ടായി.


വൈപ്പിൻ മണ്ഡലത്തിൽ 2024ൽ മുപ്പതിനായിരത്തോളം വോട്ടിന്റെ ലീഡാണ്‌ യുഡിഎഫിനുണ്ടായിരുന്നത്‌. അവിടെ ഇക്കുറി 3029 വോട്ടിന്റെ ലീഡ്‌ നേടാൻ എൽഡിഎഫിനായി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫിനുണ്ടായത്‌ വലിയ പിന്നോട്ടടി. 2024ൽ 31,965 വോട്ടിന്റെ ലീഡ്‌ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇപ്പോഴുള്ളത്‌ 1203 വോട്ടിന്റെ കുറവ്‌. 2021ൽ 992 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ കെ ബാബു നേടിയത്‌. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഒരുസീറ്റ്‌ കൂടുതൽ നേടി എൻഡിഎ വലിയ കക്ഷിയായെങ്കിലും രണ്ടാംസ്ഥാനത്തുള്ള എൽഡിഎഫിനാണ്‌ നഗരസഭാ അതിർത്തിയിൽ കൂടുതൽ വോട്ട്‌. 21 സീറ്റിൽ വിജയിച്ച എൻഡിഎ നേടിയത്‌ 16,844 വോട്ട്‌. 20 സീറ്റുള്ള എൽഡിഎഫിന്‌ 17,915 വോട്ടും.


എറണാകുളം മണ്ഡലത്തിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ 41.71 ശതമാനവും 2024ൽ 56.25 ശതമാനവും വോട്ടുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ്‌ വെറും 956 വോട്ടാണ്‌. വോട്ടുവിഹിതം 38.50 ശതമാനവും. 2015നുശേഷം നടന്ന ആറ്‌ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്‌ മണ്ഡലത്തിൽ ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടുവിഹിതമാണിത്‌.


2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തി ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ വോട്ടുനില എൽഡിഎഫ്‌, യുഡിഎഫ്‌ എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട്‌.


അങ്കമാലി– 40924 (48849), 57791 (69676), ആലുവ– 44283 (59566), 68204 (71877), തൃക്കാക്കര–28889 (42575), 73789 (58144), എറണാകുളം–20893 (35685), 57962 (36641), തൃപ്പൂണിത്തുറ– 37696 (55753), 69661 (54550), കളമശേരി– 37780 (60287), 76227 (67106), കൊച്ചി– 28079 (41938), 68365 (48730), വൈപ്പിൻ– 34128 (52571), 63996 (49542), പറവൂർ– 42594 (59282), 68989 (65660), കുന്നത്തുനാട്‌– 39089 (48785), 52523 (55329) പെരുന്പാവൂർ– 41923 (53612), 55873 (67677), പിറവം– 45931 (62918), 61586 (74412), കോതമംഗലം– 42910 (55135), 63391 (67728), മൂവാറ്റുപുഴ– 42361 (51578), 69981 (71851).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home