എൽഡിഎഫ് സമരം തുടങ്ങി

തിരുമാറാടി പഞ്ചായത്തിനുമുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നിരാഹാരസമരം സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
തിരുമാറാടി സമഗ്ര കുടിവെള്ള വിതരണ പദ്ധതി ടാങ്ക് നിർമാണം അട്ടിമറിക്കുന്നതിനെതിരെ എൽഡിഎഫ് പ്രക്ഷോഭം തുടങ്ങി. തിരുമാറാടി പഞ്ചായത്തിനുമുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നിരാഹാരസമരം സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ എം ലോക്കൽ സെക്രട്ടറി എം കെ ശശി അധ്യക്ഷനായി. സിപിഐ ജില്ലാ അസി.സെക്രട്ടറി എം എം ജോർജ്, ഒ എൻ വിജയൻ, അനിൽ ചെറിയാൻ, സിനു എം ജോർജ്, സനൽ ചന്ദ്രൻ, വി ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജൽജീവൻ മിഷന്റെ മണ്ഡലംമലയിലെ ടാങ്ക് നിർമാണത്തിൽനിന്ന് കേരള വാട്ടർ അതോറിറ്റിയെ മാറ്റുന്നതിന് ഭരണതലത്തിൽ നടക്കുന്ന ഗൂഢാലോചനകൾക്കെതിരെയാണ് പ്രക്ഷോഭം. പദ്ധതി അട്ടിമറിച്ചാൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികൾ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.









0 comments