Deshabhimani

ചെയർമാൻ വനിതാ കൗൺസിലർമാരെ അധിക്ഷേപിച്ചു

പിറവം നഗരസഭയിൽ 
എൽഡിഎഫ് പ്രതിഷേധം

LDF
വെബ് ഡെസ്ക്

Published on Sep 07, 2026, 12:58 AM | 1 min read

 പിറവം


​നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർമാരെ അധിക്ഷേപിക്കുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്ത നഗരസഭാ ചെയർമാന്റെയും ഭരണപക്ഷത്തിന്റെയും നടപടിയിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു .


ശനിയാഴ്ച നടന്ന യോഗത്തിൽ അജൻഡ നമ്പർ 40-ൽ ഉൾപ്പെട്ട ഓണോത്സവം ഫുഡ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കം. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തിയ നിയമപരമായ പരിശോധനയെ ചോദ്യംചെയ്ത ചെയർമാന്റെ നിലപാടിൽ എൽഡിഎഫ് കൗൺസിലർമാർ ശക്തമായി പ്രതിഷേധിച്ചു.


പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർക്കുനേരെ നഗരസഭാ ചെയർമാൻ മോശം പദപ്രയോഗങ്ങൾ നടത്തി. യോഗനടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തു. ഫുഡ് ഫെസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ദുരൂഹത നിലനിൽക്കുന്നതുകൊണ്ടാണ് ഭരണപക്ഷവും ചെയർമാനും മാധ്യമങ്ങളെ ഭയക്കുന്നതും കൗൺസിലർമാരെ വീണ്ടും പരസ്യമായി അധിക്ഷേപിക്കുന്നതെന്നും എൽഡിഎഫ് കൗൺസിലർമാരായ ജൂലി സാബു, ഐ ടി ആതിര, ക്രിസ്റ്റി ജോൺ, ഏലിയാമ്മ ജോമോൻ, സോഫിയ ഷാജു എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home