ad
Deshabhimani

തൃക്കാക്കര നഗരസഭ

ഭരണനിര്‍വഹണത്തില്‍ യുഡിഎഫിന് പരാജയം: സമരവുമായി എല്‍ഡിഎഫ്

LDF

യുഡിഎഫുകാരെ മാത്രം ഉള്‍പ്പെടുത്തി പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചതിനെതിരെ 
എൽഡിഎഫ് അംഗങ്ങൾ തൃക്കാക്കര നഗരസഭ കൗൺസിലിൽ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Mar 13, 2026, 02:51 AM | 1 min read

കാക്കനാട്


തൃക്കാക്കര നഗരസഭയില്‍ യുഡിഎഫുകാരെ മാത്രം ഉള്‍പ്പെടുത്തി പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചതിനെതിരെ എൽഡിഎഫ് അംഗങ്ങൾ നഗരസഭ കൗൺസിലിന്റെ നടുത്തളത്തിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.


നഗരസഭ അധ്യക്ഷനും ഉപാധ്യക്ഷനും രണ്ട് കൗൺസിലർമാർകൂടി ഉൾപ്പെട്ടതാണ് പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി. കൗൺസിലറും ആശാവർക്കറും പാലിയേറ്റീവ് വളന്റിയറുമായ നിഷ ബീവിയെ കമ്മിറ്റിയിലേക്ക് എൽഡിഎഫ് ശുപാർശ ചെയ്‌തെങ്കിലും ഭരണസമിതി ചെയർമാൻ റാഷിദ് ഉള്ളംപള്ളി അംഗീകരിച്ചില്ല. കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ട കൗൺസിലർമാരുടെ പ്രതിനിധികളായി രണ്ട് യുഡിഎഫ് കൗൺസിലർമാരെ നേരത്തേ തീരുമാനിച്ചതായും മാറ്റാൻ കഴിയില്ലെന്നും ചെയർമാൻ കൗൺസിലിൽ പറഞ്ഞു.


ഈ ഏകപക്ഷീയ തീരുമാനത്തിനെതിരെയാണ് എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി കുത്തിയിരുപ്പുസമരം ആരംഭിച്ചത്. തുടർന്ന്, അജൻഡകൾ പാസാക്കി ചെയർമാൻ കൗൺസിൽ പിരിച്ചുവിട്ടു. എൽഡിഎഫ് അംഗങ്ങൾ നഗരസഭാ കവാടത്തിൽ പ്രതിഷേധയോഗം ചേർന്നു. പ്രതിപക്ഷനേതാവ് സി പി സാജൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ അജുന ഹാഷിം, സി എ നിഷാദ്, കെ എ നജീബ്, കെ ജി ജയചന്ദ്രൻ, റസിയ നിഷാദ്, എം എം ഷിഹാബ്, പി എൻ പ്രശാന്ത്, റൈജു മലമേൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home