വീട്ടിലേക്ക് സ്‌ഫോടകവസ്തു ഏറ്: എൽഡിഎഫ് പ്രതിഷേധിച്ചു

രായമംഗലത്ത് സിപിഐ എം ബൂത്ത് സെക്രട്ടറിയുടെ വീട്ടിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ എൽഡിഎഫ് പ്രതിഷേധം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
സിപിഐ എം രായമംഗലം പഞ്ചായത്ത് ബൂത്ത് സെക്രട്ടറിയുടെ വീട്ടിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞതിനെതിരെ എൽഡിഎഫ് പ്രതിഷേധറാലി നടത്തി. 161–-ാം ബൂത്ത് സെക്രട്ടറി മൂരുകാവ് കണ്ണോത്ത് വീട്ടിൽ കെ ആർ സുരേഷിന്റെ വീട്ടിലേക്ക് തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം തിങ്കൾ രാത്രി 11ന് സാമൂഹ്യവിരുദ്ധർ സ്‌ഫോടകവസ്തു എറിയുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറുപ്പംപടി ടൗണിൽനിന്ന് ആരംഭിച്ച പ്രകടനം രായമംഗലം കനാൽ കവലയിൽ സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ആർ എം രാമചന്ദ്രൻ അധ്യക്ഷനായി. എസ് മോഹനൻ, കെ എൻ ഹരിദാസ്, ബേസിൽ പോൾ, സി മനോജ്, സജി പോൾ എന്നിവർ സംസാരിച്ചു.









0 comments