ad
Deshabhimani

വികസനക്കുതിപ്പിൽ 
കുഴുപ്പിള്ളി

0floating bridge

കുഴുപ്പിള്ളി ബീച്ചിലെ ഫ്‌ളാേട്ടിങ്‌ ബ്രിഡ്‌ജ്‌

avatar
പി കെ രവീന്ദ്രൻ

Published on Oct 17, 2025, 02:08 AM | 1 min read

വൈപ്പിൻ


യുഡിഎഫ് ഭരണകാലത്ത് തകർച്ചയിലായിരുന്ന കുഴുപ്പിള്ളി പഞ്ചായത്ത്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ വികസനക്കുതിപ്പിലാണ്‌. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ ചരിത്രത്തിൽ ആദ്യമായി 90 ലക്ഷം രൂപയുടെ പ്രോജക്ട് തനത് ഫണ്ടിൽ ഏറ്റെടുത്ത്‌ നടത്താനായി.


ലൈഫ് പദ്ധതിയിൽ ഇരുനൂറോളം വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്‌. പുതിയ റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 15 കോടി രൂപ ലഭ്യമാക്കി. 65 ലക്ഷം രൂപയുടെ എൻഎച്ച്‌എം ഫണ്ടിൽ ഹെൽത്ത് ആൻഡ്‌ വെൽനസ്‌ സെന്റർ നിർമിച്ചു. ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ കുഴുപ്പിള്ളി ബീച്ചിലായിരുന്നു. 15 വർഷ ഇടവേളയ്‌ക്കുശേഷം ബീച്ചിൽ ടൂറിസം മേള സംഘടിപ്പിച്ചു. വൃത്തിയുള്ള ശുചിമുറിയും രണ്ട് സാനിറ്ററി പാഡ് ഇൻസിനറേറ്ററും സ്‌ഥാപിച്ചു.



പൊക്കാളിക്കൃഷിക്കായി സംസ്ഥാന സർക്കാർ അനുവദിച്ച 2.7 കോടിയുടെ സബ്മേഴ്‌സിബിൾ പമ്പ് സ്‌ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.- ⁠ജലജീവൻ പദ്ധതിയിലൂടെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കി. ആയുർവേദ ആശുപത്രി കെട്ടിടത്തിന്‌ പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന്‌ 20 ലക്ഷം രൂപ അനുവദിച്ച്‌ നിർമാണം പുരോഗമിക്കുകയാണ്‌. -ഒരുകോടി രൂപയുടെ അംബേദ്‌കർ ഗ്രാമ വികസനപദ്ധതിക്ക് തുടക്കമായി. കടലേറ്റം തടയാൻ 50 ലക്ഷം രൂപയുടെ ജിയോബാഗുകൾ സ്‌ഥാപിച്ചു.



ജില്ലാപഞ്ചായത്ത് അംഗം എം ബി ഷൈനിയുടെ ശ്രമഫലമായി 45 ലക്ഷം ചെലവിൽ പള്ളത്താംകുളങ്ങരയിലെ പൊതുകുളം സൗന്ദര്യവൽക്കരിച്ചു. ഓപ്പൺ ജിം ആരംഭിച്ചു. മാലിന്യനിക്ഷേപകേന്ദ്രങ്ങൾ വൃത്തിയാക്കി, നിരീക്ഷണ കാമറകൾ സ്‌ഥാപിച്ചു. എട്ട്‌ പൊതുകിണറുകൾ ശുദ്ധീകരിച്ചു. മാലിന്യമുക്ത നവകേരളം പ്രവർത്തനമികവിൽ ജില്ലയിൽ രണ്ടാംസ്ഥാനമാണ്‌ പഞ്ചായത്തിന്‌.



നൂറു ശതമാനം പദ്ധതിവിഹിതം പൂർത്തീകരിച്ച പഞ്ചായത്തെന്ന നേട്ടവും സ്വന്തമാക്കി. നികുതി, പദ്ധതി വിനിയോഗം, യൂസർ ഫീ എന്നിവയിൽ 100 ശതമാനം എന്ന അപൂർവനേട്ടത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ രണ്ടു പുരസ്‌കാരങ്ങളും ലഭിച്ചു. വൈപ്പിൻ മണ്‌ഡലത്തിലെ മികച്ച പഞ്ചായത്തിനുള്ള എംഎൽഎ ട്രോഫി, എസ്‌സി–എസ്‌ടി ഉപവിഭാഗത്തിനുള്ള പദ്ധതിവിഹിതം പൂർണമായി ചെലവഴിച്ചതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home