ad
Deshabhimani

എൽഡിഎഫ്‌ കുന്നത്തുനാട് 
മണ്ഡലം ജാഥയ്ക്ക് ഉജ്വല തുടക്കം

Ldf Vikasana Munnetta Jatha
വെബ് ഡെസ്ക്

Published on Feb 06, 2026, 01:45 AM | 1 min read


കൊച്ചി

എൽഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയുടെ പ്രചാരണാർഥമുള്ള കുന്നത്തുനാട്‌ മണ്ഡലം ജാഥ ക്യാപ്‌റ്റൻ പി വി ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ അമ്പലമേടുനിന്ന്‌ പര്യടനം തുടങ്ങി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്‌തു.


സിപിഐ ലോക്കല്‍ സെക്രട്ടറി ജേക്കബ് വർഗീസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ബി ദേവദർശനൻ, കെ എസ് അരുൺകുമാർ, എൽഡിഎഫ് നേതാക്കളായ ജോർജ് ഇടപ്പരത്തി, രമേശ് ചന്ദ്, കെ കെ ഏലിയാസ്, ഷിജി ശിവജി, വർഗീസ് പാങ്കോടൻ, റെജി ഇല്ലിക്കപറമ്പിൽ, പൗലോസ് മുടക്കന്തല, സി കെ വർഗീസ്, എൻ കെ ജോർജ്, എൻ ജി സുജിത്കുമാർ, ജൂബിൾ ജോർജ് എന്നിവർ സംസാരിച്ചു. പി കെ മധു വൈസ് ക്യാപ്റ്റനും കെ കെ ഏലിയാസ് മാനേജരുമായ ജാഥ വെള്ളി രാവിലെ എട്ടിന് തിരുവാണിയൂരിൽനിന്ന്‌ ആരംഭിച്ച് വൈകിട്ട് കുമാരപുരത്ത് സമാപിക്കും. ശനി രാവിലെ എട്ടിന് റബർ പാർക്കിൽനിന്ന്‌ ആരംഭിച്ച് വൈകിട്ട് കക്കാട്ടുപാറയിൽ സമാപിക്കും. എട്ടിന് രാവിലെ എട്ടിന് കുമ്മനോട് ഈസ്റ്റിൽനിന്ന്‌ ആരംഭിച്ച് വൈകിട്ട് 6.45ന്‌ മാറമ്പിള്ളിയിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home