ad
Deshabhimani

കുതിച്ചൂ 
കുന്നത്തുനാട്

Kunnathunadu

കളിക്കളം പദ്ധതിയിൽ കടയിരുപ്പ് ഗവ. എച്ച്‌എസ്‌എസിൽ പൂർത്തിയാകുന്ന 
സിന്തറ്റിക് ട്രാക്ക്‌

avatar
എൻ കെ ജിബി

Published on Feb 07, 2026, 02:30 AM | 1 min read


കോലഞ്ചേരി

കുന്നത്തുനാട്‌ മണ്ഡലം വികസന, ക്ഷേമ രംഗങ്ങളിലെല്ലാം നിറഞ്ഞ അഞ്ചാണ്ട്‌. പുതുമന്ദിരങ്ങളുടെ പകിട്ടിൽ അങ്കണവാടികളും സ്‌കൂളുകളും. റോഡുകളും പാലങ്ങളും കുടിവെള്ള പദ്ധതികളും മുതൽ ആരോഗ്യമേഖലയെ ബഹുജനാശ്രയ കേന്ദ്രങ്ങളാക്കിമാറ്റിയ പദ്ധതികൾവരെ എണ്ണിപ്പറയാവുന്ന നേട്ടങ്ങളുടെ പെരുമഴക്കാലം. എൽഡിഎഫ്‌ സർക്കാരിന്റെ കരുത്തിൽ പത്തുവർഷത്തിനിടെ മണ്ഡലത്തിൽ എല്ലാ മേഖലയിലും വൻ മുന്നേറ്റം. പി വി ശ്രീനിജിൻ എംഎൽഎയാണ്‌ കഴിഞ്ഞ അഞ്ചുവർഷം വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. ​


പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ മന്ദിരങ്ങൾ, ലബോറട്ടറി, എക്സറേ, ഇസിജി അടക്കമുള്ള പരിശോധനാ സംവിധാനങ്ങൾ. ​കിഴക്കമ്പലം–നെല്ലാട് റോഡ് 10.45 കോടി ചെലവഴിച്ച് ആധുനികരീതിയിൽ പുനർനിർമിച്ചു. രാമമംഗലം, പൂതൃക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കറുകപ്പിള്ളി കോരൻകടവ് പാലം 14.39 കോടി രൂപ ചെലവിൽ പൂർത്തിയാക്കി. ​


ചൂണ്ടി–രാമമംഗലം, മണ്ണൂർ–ഐരാപുരം, മനക്കകടവ്–- മോറക്കാല–- ബ്രഹ്മപുരം, താമരച്ചാൽ– -മലയിടംതുരുത്ത്, പെരുമ്പാവൂർ–പുത്തൻകുരിശ്, മുടിക്കൽ– മൗലൂദ്പുര, പഴന്തോട്ടം–മറ്റപ്പിള്ളി കുരിശ്, പെരിങ്ങാല–പുത്തൻകുരിശ് തുടങ്ങിയ നിരവധി റോഡുകളുടെ നവീകരണം ആധുനിക നിലവാരത്തിൽ പൂർത്തിയാക്കി.


ഐരാപുരം തട്ടുപാലം, പുളിക്കായത്ത്, കല്ലിടാംകുഴി, ഞെരിയാംകുഴി പാലങ്ങൾ പുനർനിർമിച്ചു. ​ദീപപ്രഭ പദ്ധതിയിൽ 50 മിനിമാസ്‌റ്റ്‌ ലൈറ്റുകളും കോലഞ്ചേരി ടൗണിൽ എൽഇഡി ബൾബുകളും. ​വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി. പൂതൃക്ക ഗവ. എച്ച്എസ്എസ്, വാഴക്കുളം ഗവ. എൽപിഎസ്, പഴന്തോട്ടം ഗവ. എച്ച്എസ്എസ്, കുമ്മനോട് ഗവ. യുപിഎസ്, സൗത്ത് വാഴക്കുളം ഗവ. എച്ച്എസ്എസ് സ്കൂളുകൾക്ക്‌ പുതിയ മന്ദിരം.


പന്ത്രണ്ട്‌ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമാണത്തിൽ. ​കരിമുകൾ മൂലേക്കുഴി, പുളിയാമ്പിള്ളിമുകൾ, പുത്തേത്തുമുകൾ, എണ്ണാക്കാട്ടുമോളം, മുള്ളൻകുന്ന്, പീച്ചിങ്ങചിറ സിആർഎൽ, വീട്ടൂർ എസ്‌-സി നഗറുകൾ നവീകരിച്ചു.


​മുഴുവൻ അങ്കണവാടി കുട്ടികൾക്കും കിടക്കകൾ നൽകുന്ന ചാച്ചിക്കോ പദ്ധതി. ​കളിക്കളം പദ്ധതിയിൽ കടയിരുപ്പ് ഗവ. എച്ച്‌എസ്‌എസിൽ സിന്തറ്റിക് ട്രാക്ക്‌, വടവുകോട് കാളവയൽ, ചിറയമ്പാടം മൈതാനം, പള്ളിക്കരയിൽ ശ്രീജേഷ് സ്റ്റേഡിയം എന്നിവയുടെ നിർമാണം പൂർത്തിയാകുന്നു. ​


കോലഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കോലഞ്ചേരി ബൈപാസ്, കോരൻകടവ് പാലത്തിന്റെ അപ്രോച്ച് റോഡുകൾ, തമ്മാനിമറ്റം തൂക്കുപാലം എന്നീ പദ്ധതികൾകൂടി നടപ്പാക്കാനായാൽ മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home