സംസ്ഥാന ബജറ്റ് ; കുന്നത്തുനാടിന് 60 കോടി

കോലഞ്ചേരി
സംസ്ഥാന ബജറ്റിൽ കുന്നത്തുനാട് മണ്ഡലത്തിന് മികച്ച നേട്ടം. 22 പദ്ധതികൾക്കായി 60 കോടി രൂപ വകയിരുത്തി. ആറ്റിനിക്കര ഗവ. എൽപി സ്കൂൾ മന്ദിരത്തിന് 1.40 കോടി, കടമറ്റം ഗവ. യുപി സ്കൂൾ മന്ദിരത്തിന് രണ്ട് കോടി, മംഗലത്തുനട -പ്ലാവിൻചുവട് റോഡ്–മൂന്ന് കോടി, കുറ്റപ്പിള്ളി സെന്റ് തോമസ് ഗവ. എൽപി, പഴന്തോട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളുകളുടെ ഗ്രൗണ്ട് നവീകരണത്തിന് 55 ലക്ഷംവീതം, റബർ പാർക്ക് -തുമ്പശേരി റോഡ്–- 40 ലക്ഷം,
മംഗലത്തുനട -പറക്കോട്ട് താഴം -കാവുങ്ങമല റോഡ്– 45 ലക്ഷം, നീരാട്ടിത്താഴം -നെടുമല റോഡ് 30 ലക്ഷം, രാമൻചിറ നവീകരണവും സൗന്ദര്യവൽക്കരണവും– 60 ലക്ഷം, പള്ളിച്ചിറ നവീകരണവും സൗന്ദര്യവൽക്കരണവും– 50 ലക്ഷം, തെക്കുംമാരി ചിറ നവീകരണവും സൗന്ദര്യവൽക്കരണവും– 50 ലക്ഷം, മൂലേക്കൽ പീടിക- മാങ്ങനാലി റോഡ് 25 ലക്ഷം, പുത്തൻകോട്ട ക്ഷേത്രം റോഡ്– 30 ലക്ഷം, പാലച്ചുവട് -വാപ്പാലത്താഴം ലക്ഷംവീട് റോഡ്– 45 ലക്ഷം, പാറപ്പുറം -മുല്ലപ്പിള്ളി റോഡ്– 30 ലക്ഷം, ഒരപ്പനത്തുതാഴം -കനാൽ റോഡ്–- ടി എൻ വേലായുധൻ രാജർഷി ലിങ്ക് റോഡ് 25 ലക്ഷം, മലയിടംതുരുത്ത് സെന്റ് മേരീസ് പള്ളി അക്വഡേറ്റ് റോഡ് 15 ലക്ഷം, അങ്കണവാടി കെട്ടിടം സെന്റർ നമ്പർ 101, കുമ്മനോട് ഈസ്റ്റ് 101, മലയപ്പിള്ളി 98, പൂതൃക്ക 152 എന്നീ അങ്കണവാടികളുടെ കെട്ടിടനിർമാണത്തിന് 35 ലക്ഷംവീതം, പെട്രോ കെമിക്കൽ പാർക്ക്– 17 കോടി, ഇൻഫോപാർക്ക് ഫേസ് മൂന്നിൽ സൈബർ വാലി വികസിപ്പിക്കാൻ ആദ്യഘട്ടം 30 കോടി എന്നിങ്ങനെ 22 പദ്ധതികൾക്കാണ് തുക വകയിരുത്തിയത്. പുറമെ പെരുമ്പാവൂർ– പുത്തൻകുരിശ് റോഡ്– നാല് കോടി, പഴങ്ങനാട് കപ്പേളപ്പടി എ പി വർക്കി റോഡ്– മൂന്നരക്കോടി, പുത്തൻകുരിശ് ചോറ്റാനിക്കര റോഡ്– ഏഴ് കോടി, പാങ്കോട്- വടവുകോട് റോഡ്– നാല് കോടി, മണ്ണൂർ വാളകം റോഡ്– അഞ്ച് കോടി, പെരുവംമുഴി മഴുവന്നൂർ റോഡ്– അഞ്ച് കോടി, എരപ്പുംപാറ കൂട്ടക്കാഞ്ഞിരം റോഡ്– അഞ്ചരക്കോടി, പുത്തൻകുരിശ് ബ്രഹ്മപുരം റോഡ്– ഏട്ടരക്കോടി, മാമല പിറവം റോഡ്– പത്ത് കോടി, പള്ളിക്കര -കിഴക്കമ്പലം റോഡ്– നാലുകോടി, വെട്ടിക്കൽ പാലം– 4.45 കോടി എന്നീ പ്രവൃത്തികൾക്ക് ടോക്കൺ പ്രൊവിഷൻ ലഭ്യമായതോടെ മുന്നോട്ടുവച്ച എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭിച്ചതായി പി വി ശ്രീനിജിൻ എംഎൽഎ അറിയിച്ചു.









0 comments