കുന്നത്തുനാട് മണ്ഡലം ; അഞ്ച് ആരോഗ്യകേന്ദ്രങ്ങൾക്ക് 1.14 കോടി അനുവദിച്ചു

കോലഞ്ചേരി
കുന്നത്തുനാട് മണ്ഡലത്തിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾക്കായി ഒരുകോടി 14.69 ലക്ഷം രൂപ ഹെൽത്ത് ഗ്രാന്റ് അനുവദിച്ചതായി പി വി ശ്രീനിജിൻ എംഎൽഎ അറിയിച്ചു. പൂതൃക്ക ജനകീയ ആരോഗ്യകേന്ദ്രം 27.75 ലക്ഷം, മഴുവന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽവരുന്ന വളയൻചിറങ്ങര ജനകീയ ആരോഗ്യകേന്ദ്രം 27.75 ലക്ഷം, തിരുവാണിയൂർ ജനകീയ ആരോഗ്യകേന്ദ്രം 27.75 ലക്ഷം, വടവുകോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽവരുന്ന ബ്രഹ്മപുരം ജനകീയ ആരോഗ്യകേന്ദ്രം 15.72 ലക്ഷം, മഴുവന്നൂർ ജനകീയ ആരോഗ്യകേന്ദ്രം 15.72 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പുതിയ കെട്ടിടനിർമാണത്തിനുവേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചതെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു.









0 comments