ad
Deshabhimani

കുന്നത്തുനാട് മണ്ഡലം ; വൈദ്യുതിവകുപ്പ്‌ നടപ്പാക്കുന്നത്‌ 
95.48 കോടിയുടെ പദ്ധതികൾ

kunnathunadu
വെബ് ഡെസ്ക്

Published on Oct 12, 2025, 02:00 AM | 1 min read


കോലഞ്ചേരി

എൽഡിഎഫ്‌ സർക്കാർ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തിൽ വൈദ്യുതിവകുപ്പ് 95.48 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. പി വി ശ്രീനിജിൻ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.


കിഴക്കമ്പലം സബ് സ്റ്റേഷനിൽ പഴയ 11 കെവി പാനലുകൾ മാറ്റുന്നതിന്‌- 1.40 കോടി, പുത്തൻകുരിശ് സബ് സ്റ്റേഷനിൽ പഴയ 11 കെവി പാനലുകൾ മാറ്റുന്നതിന് 1.80 കോടി, 110 കെവി സബ് സ്റ്റേഷന്റെ നവീകരണവും 77 എംവിഎ ആക്കി ശേഷിവർധിപ്പിക്കലും 20 കോടി, പോൾ മ‍ൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ -1.67 ലക്ഷം, 19 പുരപ്പുറ സൗരോർജ പദ്ധതികൾ 62.4 ലക്ഷം, ബ്രഹ്മപുരത്ത് രണ്ട് സൗരോർജ പദ്ധതികൾ - 15.75 കോടി, അനർട്ടിന്റെ ഇ മൊബിലിറ്റി പദ്ധതി 1.5 ലക്ഷം, ദ്യുതി പദ്ധതിയിൽ അനുവദിച്ചത്‌ 43,54,61,986, ആർഡിഎസ്എസ് പദ്ധതിക്കായി അനുവദിച്ചത്‌ - 11,91,23,000, പിപിഎസ് പദ്ധതിക്ക്‌ - 42,14,846 എന്നിങ്ങനെയാണ് പദ്ധതികളെന്ന് മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home