ad
Deshabhimani

കുളവാഴയിൽനിന്ന് പേപ്പർനിർമാണ 
മാതൃകയുമായി കുടുംബശ്രീ

kudumbasree

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലസഭ നേതൃത്വ ക്യാമ്പില്‍ കുളവാഴയിൽനിന്ന് 
പേപ്പർ നിർമിക്കുന്ന മാതൃക അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 24, 2026, 01:54 AM | 1 min read

കൊച്ചി


കുടുംബശ്രീ ജില്ലാ മിഷൻ സിഡിഎസ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ബാലസഭ നേതൃത്വ ക്യാമ്പുകളിൽ കുളവാഴയിൽനിന്ന് പേപ്പർ നിർമിക്കുന്ന മാതൃക അവതരിപ്പിക്കുന്നു.


"കാർബൺ മാലിന്യരഹിത കേരളം' എന്ന വിഷയത്തിൽ നടക്കുന്ന ത്രിദിന ക്യാമ്പുകളുടെ ഭാഗമായി ബാലസഭ അംഗങ്ങൾക്ക് പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനവും നൽകുന്നുണ്ട്. കുളവാഴയുടെ തണ്ട് ഉപയോഗിച്ച് പേപ്പർ നിർമിക്കുന്ന രീതിയാണ് പരിചയപ്പെടുത്തുന്നത്. കുളവാഴ ലഭ്യമല്ലാത്തിടങ്ങളിൽ കാബേജ്, കോളിഫ്ലവർ, വാഴപ്പിണ്ടി എന്നിവയുടെ ഇലകളും പഴയ പേപ്പറുകളും ഉപയോഗിച്ച് പേപ്പർ നിർമിക്കുന്ന രീതികളും അവതരിപ്പിക്കുന്നുണ്ട്.


പേപ്പർ പൾപ്പ് ഉപയോഗിച്ച് വിവിധ അലങ്കാര രൂപങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനവും നൽകുന്നു. ക്യാമ്പിന് നേതൃത്വം നൽകുന്നതിന്‌ ജില്ലാതലത്തിൽ വിവിധ ബ്ലോക്കുതല റിസോഴ്‌സ്‌ പേഴ്‌സൺമാർക്ക്‌ (ആർപി) പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.


ജില്ലയിലെ 102 സിഡിഎസുകളിലായി മെയ്‌ അവസാനത്തോടെ ക്യാമ്പുകൾ പൂർത്തീകരിക്കും. ബാലസഭ അംഗങ്ങളിൽ പരിസ്ഥിതി അവബോധം, പുനരുപയോഗ സംസ്കാരം, സൃഷ്ടിപരമായ പഠനശൈലി എന്നിവ വളർത്തുകയാണ് ക്യാമ്പുകളുടെ പ്രധാന ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home