ad
Deshabhimani

‘ആരോഗ്യ കർക്കടകം 2.0' 
ക്യാമ്പയിനുമായി കുടുംബശ്രീ

Kudumbashree
വെബ് ഡെസ്ക്

Published on Jul 28, 2026, 02:08 AM | 1 min read

കൊച്ചി


കുടുംബശ്രീ ജില്ലാ മിഷന്റെ ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, ജലം, ശുചിത്വം, വ്യക്തിശുചിത്വം പദ്ധതിയുടെ ഭാഗമായി സിഡിഎസുകളിൽ ‘ആരോഗ്യ കർക്കടകം 2.0' ക്യാമ്പയിൻ സംഘടിപ്പിക്കും.


ആരോഗ്യസംരക്ഷണം, പോഷകാഹാരം, പരമ്പരാഗത ഔഷധവിജ്ഞാനം എന്നിവ ജനങ്ങളിലെത്തിക്കുന്നതിനാണ് പരിപാടി. അയൽക്കൂട്ട അംഗങ്ങൾക്ക്‌ മെഡിക്കൽ ക്യാമ്പ്‌, ‘സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും' വിഷയത്തിൽ ബോധവൽക്കരണ സെമിനാർ, കർക്കടകക്കഞ്ഞി വിതരണം, കഞ്ഞിക്കൂട്ടിൽ ഉപയോഗിക്കുന്ന ധാന്യങ്ങൾ, ഔഷധച്ചേരുവകൾ, പച്ചമരുന്നുകൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിക്കും.


പ്രദർശനത്തിൽ ഞവര അരി (അല്ലെങ്കിൽ ഉണക്കലരി), ഉലുവ, ജീരകം, ആശാളി, ചെറൂള, പൂവാംകുരുന്നില, കീഴാർനെല്ലി, ആനയടിയൻ, തഴുതാമ, മുയൽച്ചെവിയൻ, തുളസി, തകര, നിലംപരണ്ട, മുക്കുറ്റി, വള്ളിഉഴിഞ്ഞ തുടങ്ങിയ ഔഷധസസ്യങ്ങളും ഉൾപ്പെടുത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home