ad
Deshabhimani

ദക്ഷിണമേഖല ശിൽപ്പശാലയിൽ ശ്രദ്ധനേടി കുടുംബശ്രീ

Kudumbashree

കുടുംബശ്രീ ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പദ്ധതി അവലോകനം

വെബ് ഡെസ്ക്

Published on Jul 31, 2026, 02:30 AM | 1 min read

കൊച്ചി


ദേശീയ ഗ്രാമവികസനമന്ത്രാലയം നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണമേഖല ശിൽപ്പശാലയിൽ ശ്രദ്ധനേടി കുടുംബശ്രീ.


കേരളം, കർണാടകം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ- സംസ്ഥാന റിസോഴ്‌സ് പേഴ്സൺമാർ, മിഷൻ ഡയറക്ടർമാർ, കമ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശിൽപ്പശാലയിലാണ് കേരളത്തിന്റെ സാമൂഹ്യാധിഷ്ഠിത വികസനമാതൃകയ്ക്ക് പ്രതിനിധികളുടെ പ്രത്യേകപരാമർശം ലഭിച്ചത്.


കേരളത്തിലെത്തിയ ദേശീയസംഘം തൃശൂർ ജില്ലയിലെ വരവൂർ, നടത്തറ, വള്ളത്തോൾ നഗർ സിഡിഎസുകളിലും അനുബന്ധ എഡിഎസ്, അയൽക്കൂട്ട ശൃംഖലകളിലും ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. കമ്യൂണിറ്റി അംഗങ്ങളായുള്ള സംവാദം, ലോകോസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങളുടെ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.


സ്ഥാപനഭരണം, മനുഷ്യവിഭവവികസനം, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ-സാമ്പത്തികപുരോഗതി, സാമൂഹിക ഇടപെടലും പരസ്പരപഠനവും എന്നീ അഞ്ച് പ്രധാന മേഖലകളിലായിരുന്നു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ശിൽപ്പശാലയിൽ അവതരിപ്പിച്ചത്. വെള്ളിയാഴ്ച വിവിധ സംസ്ഥാനങ്ങളുടെ കർമപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയാവതരണങ്ങളും മുന്നൊരുക്കചർച്ചകളും തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home