ബജറ്റ് ടൂറിസം
കാട് കാണാൻ ആനവണ്ടിയെത്തും

ജംഗിൾ സഫാരിക്കായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ അനുവദിച്ച പുതിയ ബസ്
കോതമംഗലം
ജനപ്രിയ ബജറ്റ് ടൂറിസം വൻവിജയമായതോടെ ജംഗിൾ സഫാരി സർവീസിന് പുതിയ ബസ് അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം കെഎസ്ആർടിസി യൂണിറ്റിലേക്കാണ് പുതിയ ബസ് അനുവദിച്ചത്.
2021 നവംബർ 28-നാണ് കോതമംഗലം ഡിപ്പോയിൽനിന്നുള്ള ആദ്യ ബജറ്റ് ടൂറിസം സർവീസ് ആരംഭിച്ചത്. ഇതുവരെ 1001 ട്രിപ്പുകൾ വിജയകരമായി പൂർത്തീകരിച്ചു. 52,968 പേർ യാത്ര ചെയ്യുകയും 3.56 കോടി രൂപ വരുമാനവും ലഭിച്ചു. ടൂറിസം കൂടുതൽ ആകർഷകമാക്കാൻവേണ്ടിയാണ് ജംഗിൾ സഫാരി നടത്താൻ പ്രത്യേക ബസ് അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു.










0 comments