ad
Deshabhimani

വൈദ്യുതി സുരക്ഷാ ഓർമിപ്പിച്ച്‌ 
ചിത്രമതിൽ

kseb
avatar
വർഗീസ്‌ പുതുശേരി

Published on Jan 31, 2026, 03:08 AM | 1 min read


അങ്കമാലി

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷാബോധവൽക്കരണം ലക്ഷ്യമിട്ട് കെഎസ്ഇബി മഞ്ഞപ്ര സെക്‌ഷൻ ഓഫീസിനുമുന്നിൽ തീർത്ത ചിത്രമതിൽ ശ്രദ്ധേയമാകുന്നു. വൈദ്യുതി അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ വേറിട്ട പരിപാടി. വീടുകളിൽ വൈദ്യുതാഘാതം ഒഴിവാക്കുന്നതിന് ആർസിസിബി സ്ഥാപിക്കൽ, ഇരുമ്പുതോട്ടി ഉപയോഗിച്ച് കായ്കനികൾ പറിക്കുമ്പോഴുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ, വൈദ്യുതിലൈനിന് താഴെ നിർമാണപ്രവർത്തനങ്ങൾ നടത്താതിരിക്കുക, ലെെൻ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാനുമുള്ള നിർദേശങ്ങളടങ്ങുന്ന ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് ചിത്രമതിൽ.


മെയിൻ റോഡിനോടുചേർന്നുള്ള 20 മീറ്റർ നീളത്തിലുള്ള മതിലിലാണ് ചിത്രങ്ങൾ തീർത്തിട്ടുള്ളത്. ആലപ്പുഴ സ്വദേശി നടേശനാണ് വരച്ചത്. അശ്രദ്ധമൂലമുള്ള അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ബോധവൽക്കരണപരിപാടിയുടെ ഭാഗമായാണ് ചിത്രമതിൽ നിർമിച്ചതെന്ന് മഞ്ഞപ്ര ഇലക്ട്രിക്കൽ സെക്‌ഷൻ അസി. എൻജിനിയർ ലാലു ജോസ് പറഞ്ഞു. ഇതുകൂടാതെ സെക്‌ഷൻ ഓഫീസിന്റെ കോമ്പൗണ്ടിലും വിവിധ പ്രദേശങ്ങളിലും സുരക്ഷാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചിത്രമതിൽ ഒരുക്കാൻ സബ് എൻജിനിയർമാരായ സിജോ ജോസഫ്, എ അമ്പിളി, അഖിൽ മാത്യൂസ്, ഓവർസിയർമാരായ ജോഷി മാടൻ, എൻ എസ് സുരേഷ് എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home