ആസ്വാദകരുടെ മനംനിറച്ച് ‘കൃഷ്ണപക്ഷ' അരങ്ങേറി

കൊച്ചി
അഡ്വ. പാര്‍വതി മേനോൻ അവതരിപ്പിച്ച ‘കൃഷ്ണപക്ഷ’ ഏകാംഗ കുച്ചിപ്പുടി നൃത്തനാടകം ആസ്വാദകരുടെ മനംനിറച്ചു. എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷമായ നൃത്തോത്സവത്തിന്റെ ഭാഗമായാണ് ടിഡിഎം ഹാളില്‍ കൃഷ്ണപക്ഷ അരങ്ങിലെത്തിയത്. പാര്‍വതി മേനോനാണ് കൃഷ്ണപക്ഷ നൃത്തസംവിധാനം ചെയ്‌തതും. ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെയും അഡ്വ. മീര വി മേനോന്റെയും മകളാണ് പാര്‍വതി മേനോന്‍. ഭര്‍ത്താവ് അതുല്‍ വിനോദ് ഗൂഗിള്‍, യൂട്യൂബ് എന്നിവയിൽ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഡെവലപ്‌മെന്റ് മാനേജരാണ്.










0 comments