ad
Deshabhimani

ആലങ്ങാട് പട്ടികജാതി വനിതകൾക്ക് 
സംരംഭത്തിനായി കെട്ടിടം ഒരുങ്ങി

Krishikkoppam Kalamassery
വെബ് ഡെസ്ക്

Published on Oct 28, 2025, 01:00 AM | 1 min read


ആലങ്ങാട്

പട്ടികജാതി വനിതകൾക്ക് തൊഴിൽസംരംഭം ആരംഭിക്കാനുള്ള സൗകര്യം ഒരുക്കാൻ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കെട്ടിടം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ ഉൾപ്പെടുത്തി സംരംഭം ആരംഭിക്കാൻ പൊതുനന്മ ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ് അധ്യക്ഷയായി.


ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ 47 ലക്ഷം രൂപ പട്ടികജാതി ഫണ്ട് ഉപയോഗിച്ചാണ്‌ കെട്ടിടം നിർമിച്ചത്‌. പച്ചക്കറികൾ നുറുക്കി കവറിലാക്കി നൽകുന്ന "പ്രകൃതിശ്രീ' യൂണിറ്റാണ് പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്നത്. "പ്രകൃതിശ്രീ'യുടെ ലോഗോയും മന്ത്രി പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മനാഫ്, സബിത നാസർ, എം ആർ രാധാകൃഷ്ണൻ, ജയശ്രീ ഗോപീകൃഷ്ണൻ, പി എ അബൂബക്കർ എന്നിവർ സംസാരിച്ചു. വകുപ്പ്‌ പഠനമുറി, ബ്ലോക്ക് പഠനമുറി എന്നിവയുടെ ആദ്യഗഡു ചടങ്ങിൽ കൈമാറി. കെട്ടിടത്തിനായി വിട്ടുനൽകിയ ഭൂമിയുടെ ആധാരവും കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home