ad
Deshabhimani

കൃഷിക്കാെപ്പം കളമശേരി: 
വിഷുക്കാല വിളവെടുപ്പ്‌ തുടങ്ങി

Krishikkoppam Kalamasery

കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ ആലങ്ങാട് മുനീറിന്റെ ഏത്തവാഴത്തോട്ടത്തിൽ 
വിഷുക്കാല വിളവെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 07, 2026, 01:36 AM | 1 min read

കളമശേരി

കളമശേരി മണ്ഡലത്തിൽ പി രാജീവ് നടപ്പാക്കിയ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘കൃഷിക്കൊപ്പം കളമശേരി’യുടെ ഭാഗമായി വിഷുക്കാല വിളവെടുപ്പ് സംഘടിപ്പിച്ചു. ആലങ്ങാട് പ്രദേശത്ത് മുനീറിന്റെ ഏത്തവാഴത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി എൽഡിഎഫ് സ്ഥാനാർഥികൂടിയായ പി രാജീവ് ഉദ്ഘാടനം ചെയ്തു.


തുടർന്ന് വർഗീസ് പൊള്ളയിലിന്റെ പൊട്ടുവെള്ളരി, കെ എ രവിയുടെ പച്ചക്കറികൾ എന്നിവയാണ് ആലങ്ങാട് സഹകരണ ബാങ്ക് പരിസരത്തുള്ള തോട്ടത്തിൽനിന്ന്‌ വിളവെടുത്തത്. നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം കെ ബാബു, ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി ജെ ഡേവിസ്, കൃഷിക്കൊപ്പം കളമശേരി കോ–ഓർഡിനേറ്റർ എം പി വിജയൻ, ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ വി ശ്രീകുമാർ, നാസർ മഠത്തിൽ, തിരുവനന്തപുരം ഓർഗാനിക് തിയറ്റർ ഡയറക്ടർ ഡോ. എസ് എൻ സുധീർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home