എൽഡിഎഫ് കോതമംഗലം മണ്ഡലം ജാഥ ഇന്ന് സമാപിക്കും

കോതമംഗലം മണ്ഡലം എൽഡിഎഫ് പ്രചരണ ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനത്തിന്റെ സമാപനം കുട്ടമ്പുഴയിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥയുടെ പ്രചാരണാർഥമുള്ള കോതമംഗലം മണ്ഡലം പ്രചാരണജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം തൃക്കാരിയൂരിൽ സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ ജി ഷാജി അധ്യക്ഷനായി.
ആന്റണി ജോൺ എംഎൽഎ ജാഥാക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി വൈസ് ക്യാപ്റ്റനും കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് എൻ സി ചെറിയാൻ മാനേജരുമായാണ് ജാഥ നടത്തുന്നത്. നാഗഞ്ചേരി, ചേറങ്ങനാല്‍ കവല, മുത്തംകുഴി, ചേലാട്, പുന്നേക്കാട് എന്നിവിടങ്ങളിൽ ജാഥ ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി. പലഭാഗത്തും കർഷകരും പ്രവർത്തകരും പഴക്കുലകളും പഴവർഗങ്ങളും നൽകിയാണ് ജാഥയെ വരവേറ്റത്. കുട്ടമ്പുഴയിൽ സമാപിച്ചു.
സമാപന സമ്മേളനം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ കുട്ടമ്പുഴ ലോക്കൽ സെക്രട്ടറി ഡെയ്സി ജോയി അധ്യക്ഷയായി. ജാഥാ ക്യാപ്റ്റൻ ആന്റണി ജോൺ എംഎൽഎ, എൽഡിഎഫ് നേതാക്കളായ ആർ അനിൽകുമാർ, ഇ കെ ശിവൻ, കെ എ ജോയി, വൈസ് ക്യാപ്‌റ്റൻ പി ടി ബെന്നി, ജാഥാ മാനേജർ എൻ സി ചെറിയാൻ, കെ കെ ശിവൻ, മനോജ് ഗോപി, സണ്ണി പുതുശേരി, ഷാജി പീച്ചക്കര, സാജൻ അമ്പാട്ട്, ബേബി പൗലോസ്, ബിനീഷ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
ഞായർ രാവിലെ ഒമ്പതിന് ചെറിയപള്ളിത്താഴത്തുനിന്ന് ജാഥ ആരംഭിച്ച് മലയൻകീഴ്, സബ്സ്റ്റേഷൻപടി, അമ്പലപ്പടി, ചെറുവട്ടൂർ കവല, കുറ്റിലഞ്ഞി പുതുപ്പാലം എന്നിവിടങ്ങളിൽ പര്യടനം നടത്തി നെല്ലിക്കുഴിയിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് സംസാരിക്കും.










0 comments