ad
Deshabhimani

തങ്കത്തിളക്കത്തില്‍
 കോതമംഗലം

Kothamangalam

കോതമംഗലം മണ്ഡലത്തിലെ തങ്കളം–കോഴിപ്പിള്ളി ന്യൂബൈപാസ് റോഡില്‍ പൂർത്തിയായ ആദ്യ റീച്ച്

avatar
ജോഷി അറയ്‌ക്കൽ

Published on Feb 07, 2026, 02:30 AM | 1 min read


കോതമംഗലം

വികസനത്തിന്റെ തങ്കത്തിളക്കത്തിലാണ്‌ കോതമംഗലം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ 17.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്വപ്നപദ്ധതിയായ തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ്‌ രണ്ടാംറീച്ചിലെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം തങ്കളം–കാക്കനാട് നാലുവരി പാത നിർമാണപ്രവൃത്തികൾക്കായി 255 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക്‌ അംഗീകാരം നൽകി. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന്‌ വേണ്ട നടപടികൾ പുരോഗമിക്കുന്നു. 2016–-17 വർഷങ്ങളിലെ ബജറ്റുകളിൽ ഇത്‌ കിഫ്‌ബി പദ്ധതിയായി പ്രഖ്യാപിച്ച്‌ ഭരണാനുമതിയും ലഭ്യമായി. തുടർനടപടികൾ പുരോഗമിക്കുന്നു. ആന്റണി ജോൺ എംഎൽഎയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ ചുക്കാൻപിടിക്കുന്നത്‌.


ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ചു. കിഫ്‌ബിയിൽനിന്ന്‌ 17.14 കോടി രൂപ മുടക്കിയാണ്‌ നിർമാണം. കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രീ സ്‌കൂൾ ഉൾപ്പെടെ മുഴുവൻ സ്കൂളുകളും ഹൈടെക് ആക്കി. സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഐടി സ്‌മാർട്ട് സ്‌കൂൾ മണ്ഡലമായി കോതമംഗലം മാറി. വിദ്യാലയങ്ങൾക്ക് പുതിയ മന്ദിരങ്ങൾ നിർമിക്കാനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കാനും 128.13 കോടി രൂപ ചെലവഴിച്ചു.


ഫോറസ്റ്റ് ജണ്ടയ്ക്ക് വെളിയിലുള്ളവർക്ക്‌ പട്ടയം ലഭ്യമാക്കുന്നതിന്‌ റവന്യു ഉത്തരവിറക്കി വിവരശേഖരണ നടപടികൾ പൂർത്തിയാക്കി. പൊതുശ്‌മശാനത്തിന്റെ പണി പുരോഗമിക്കുന്നു.


കോതമംഗലം താലൂക്കാശുപത്രിയിൽ പുതിയ ഡയാലിസിസ്‌ സെന്ററിനും കാഷ്വാലിറ്റി യൂണിറ്റിനുമായി ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 3.5 കോടി രൂപ അനുവദിച്ച് നിർമാണം പുരോഗമിക്കുന്നു. കിഫ്ബി വഴി 11.21 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ നടപ്പാക്കി.


ഒരുകോടി രൂപയുടെ ചികിത്സാസഹായവും ലഭ്യമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. പുതിയ മുൻസിഫ് കോടതി. മൂന്നുകോടി രൂപ ചെലവിൽ കെഎസ്ആർടിസി ഡിപ്പോയിൽ ആധുനിക ബസ് ടെർമിനൽ. രണ്ടുകോടി രൂപ ചെലവിൽ പുതിയ സബ് രജിസ്ട്രാർ ഓഫീസ്. ആദിവാസി മേഖലയിൽ വിവിധ വികസനപദ്ധതികൾ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ 65 കോടി രൂപയുടെ നിരവധി ടൂറിസം പദ്ധതികൾ എന്നിവയടക്കം വികസനത്തിന്റെ പന്ഥാവിലാണ്‌ കോതമംഗലം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home