പെരിയാർവാലി കനാലിൽ വെള്ളം തുറന്നുവിടണം

പെരിയാർവാലി കനാലിൽ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് കൂവപ്പടി പഞ്ചായത്തിലെ നിയുക്ത എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകുന്നു
പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ജലസേചനമില്ലാതെ കൃഷിയും ഉണങ്ങി നശിച്ചുതുടങ്ങി. പെരിയാർവാലി കനാലിൽ വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. 21നുമുമ്പ് കനാലിൽ വെള്ളം തുറന്നുവിടുമെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ ഉറപ്പുനൽകി.
നിയുക്ത എൽഡിഎഫ് മെമ്പർമാരായ പി സി ജോർജ്, വിപിൻ കോട്ടക്കുടി, സാനി ജോർജ്, എം ഡി ബാബു, ബെന്നി കുര്യാക്കോസ്, സ്റ്റെല്ല സാജു, സിപിഐ എം കുവപ്പടി ലോക്കൽ സെക്രട്ടറി സരിത് എസ് രാജ്, എം വി സാജു, സി എൻ സജീവൻ, പി ഡി ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.










0 comments