കൂത്തുപറന്പ് രക്തസാക്ഷികളുടെ സ്‌മരണ പുതുക്കി

കൊച്ചി
കൂത്തുപറന്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യൂണിറ്റ്, മേഖലാ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ യൂത്ത് സെന്ററിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് പതാക ഉയർത്തി. 16 ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്‌മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കളമശേരിയിൽ റാലിയും സമ്മേളനവും എ ആർ രഞ്ജിത് ഉദ്‌ഘാടനം ചെയ്‌തു.
പെരുമ്പാവൂരിൽ ജില്ലാ പ്രസിഡന്റ്- അഡ്വ. നിഖിൽ ബാബു, അങ്കമാലിയിൽ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, കോലഞ്ചേരിയിൽ ജില്ലാ ട്രഷറർ - കെ പി ജയകുമാർ, തൃക്കാക്കരയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം -മീനു സുകുമാരൻ, മൂവാറ്റുപുഴയിൽ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, എറണാകുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ, കൂത്താട്ടുകുളത്ത് സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, കൊച്ചിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, വൈപ്പിനിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, പറവൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, പള്ളുരുത്തിയിൽ പി എസ് വിജു, ആലുവയിൽ ശ്രീലത വിനോദ് കുമാർ, കവളങ്ങാട് സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, തൃപ്പൂണിത്തുറയിൽ എം പി ഉദയൻ, കോതമംഗലത്ത് സിപിഐ എം ഏരിയ സെക്രട്ടറി- കെ ജോയ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.










0 comments