നേപത്ഥ്യ കൂടിയാട്ടമഹോത്സവം സമാപിച്ചു

ഭീമനായി നേപത്ഥ്യ യദുകൃഷ്ണനും ക്രോധവശനായി നേപത്ഥ്യ രാഹുൽ ചാക്യാരും
നെടുമ്പാശേരി
മൂഴിക്കുളം നേപത്ഥ്യ കൂടിയാട്ടഗുരുകുലം ആചാര്യനായിരുന്ന മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാരുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച "ഗുരുസ്മരണ കൂടിയാട്ടമഹോത്സവം' കല്യാണസൗഗന്ധികം കൂടിയാട്ടത്തോടെ സമാപിച്ചു.
പ്രിയതമയായ പാഞ്ചാലിയുടെ ആഗ്രഹം സാധിക്കുന്നതിനായി സൗഗന്ധികപുഷ്പം അന്വേഷിച്ച് പോകുന്ന ഭീമന്റെ വനവർണന നേപത്ഥ്യ യദുകൃഷ്ണൻ മനോഹരമാക്കി. രണ്ടുമണിക്കൂറിലധികം നീണ്ട കല്യാണസൗഗന്ധികം കൂടിയാട്ടത്തോടെ നേപത്ഥ്യയിൽ നടന്ന കൂടിയാട്ടമഹോത്സവം സമാപിച്ചു.










0 comments