ad
Deshabhimani

കർഷകസംഘം കോലഞ്ചേരി ഏരിയ സമ്മേളനം

തൊഴിലുറപ്പുപദ്ധതിയിൽ ക്ഷീരകർഷകരെ ഉൾപ്പെടുത്തണം

kolenchery

കേരള കർഷകസംഘം കോലഞ്ചേരി ഏരിയ സമ്മേളനം എഐകെഎസ് കേന്ദ്രകമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 24, 2026, 12:57 AM | 1 min read

കോലഞ്ചേരി


തൊഴിലുറപ്പുപദ്ധതിയിൽ ക്ഷീരകർഷകരെ ഉൾപ്പെടുത്തണമെന്ന് കേരള കർഷകസംഘം കോലഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പോൾ ടി വർഗീസ് നഗറിൽ (വൈഎംസിഎ ഹാൾ) നടന്ന സമ്മേളനം എഐകെഎസ് കേന്ദ്രകമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സി പി ഗോപാലകൃഷ്ണൻ അധ്യക്ഷനായി.


ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ വി ഏലിയാസ്, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, സബിത കരിം, മിനി ഗോപി, എൻ എം അബ്ദുൾ കരിം എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എൻ വി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.


ഭാരവാഹികൾ: കെ സനൽകുമാർ (പ്രസിഡന്റ്), കെ കെ അശോക് കുമാർ, വത്സ എൽദോ (വൈസ് പ്രസിഡന്റുമാർ), വി കെ അജിതൻ (സെക്രട്ടറി), കെ സി പൗലോസ്, പി എൻ സുദർശനൻ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ വി ആന്റണി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home