ad
Deshabhimani

ഗെറ്റോ ബിനാലെ സംഘം പ്രദർശനം തുടങ്ങി

Kochi Muziris Biennale 2025

ബിനാലെ ഫൗണ്ടേഷന്റെ ഇൻവിറ്റേഷൻസ് പ്രോഗ്രാമിനുകീഴിൽ ആറ്റിസ് റെസിസ്റ്റൻസ് അവതരിപ്പിക്കുന്ന ‘ഗെറ്റോ ബിനാലെ വിത്ത് സ്പെക്ടർസ് ഓഫ് ഹിസ്റ്ററി (2025)' പ്രദർശനത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Feb 16, 2026, 01:00 AM | 1 min read


കൊച്ചി

ബിനാലെ ഫൗണ്ടേഷന്റെ ഇൻവിറ്റേഷൻസ് പ്രോഗ്രാമിന് കീഴിൽ ആറ്റിസ് റെസിസ്റ്റൻസ് അവതരിപ്പിക്കുന്ന ‘ഗെറ്റോ ബിനാലെ വിത്ത് സ്പെക്ടർസ് ഓഫ് ഹിസ്റ്ററി (2025)' പ്രദർശനം ആരംഭിച്ചു. ഫോർട്ട്കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ ഹെയ്തിയിലെ പോർട്ട്- ഓ- പ്രിൻസിൽനിന്നുള്ള ആറ്റിസ് റെസിസ്റ്റൻസ് എന്ന കലാകാരന്മാരുടെ സംഘമാണ് കലാരൂപങ്ങൾ അവതരിപ്പിക്കുന്നത്. ലഭ്യമായ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചാണ് ഇവര്‍ ശില്‍പ്പങ്ങൾ നിർമിക്കുന്നത്. സൈക്കിൾ ടയര്‍, പിസ്റ്റണ്‍, സ്പ്രിങ് എന്നിവയെല്ലാം ശില്‍പ്പങ്ങളുടെ ഭാഗമായി മാറും.


ആഫ്രിക്കൻ പൈതൃകം, വൂഡൂ ആചാരങ്ങൾ, ഹെയ്തിയുടെ ചരിത്രം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. ഹെയ്തിയൻ വിപ്ലവത്തിന്റെ സ്വാധീനത്തെക്കുറിച്ചും ആഗോള കലാലോകത്തെ വിവേചനങ്ങളെക്കുറിച്ചും പ്രദർശനം ചർച്ച ചെയ്യുന്നു. പലപ്പോഴും ദുഷ്കരമായ സാഹചര്യങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്.


സാധാരണക്കാരായ കലാകാരന്മാർക്ക് അന്താരാഷ്ട്ര തലത്തിൽ യാത്രാസൗകര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് 2009-ൽ ഇവർ ‘ഗെറ്റോ ബിനാലെ' ആരംഭിച്ചത്. വിദേശ കലാകാരന്മാരെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ച് ഒന്നിച്ച് പ്രവർത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ മുന്നൂറിലധികം വിദേശ കലാകാരന്മാർ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home