ad
Deshabhimani

‘കമ്യൂണിസ്റ്റ് പച്ച': ജർമൻ കലാകാരൻ 
ഫ്ലോ മാക്കിന്റെ സൃഷ്ടി ബിനാലെയിൽ

Kochi Muziris Biennale 2025
വെബ് ഡെസ്ക്

Published on Feb 18, 2026, 03:32 AM | 1 min read


കൊച്ചി

കൊച്ചി ബിനാലെ ഫൗണ്ടേഷൻ റസിഡൻസി പ്രദർശനത്തിന്റെ ഭാഗമായി മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസി ആൻഡ് സൺസിൽ ജർമൻ കലാകാരൻ ഫ്ലോ മാക് ഒരുക്കിയ ‘കമ്യൂണിസ്റ്റ് പച്ച' എന്ന കലാപ്രതിഷ്ഠ മലയാളികളിൽ ഉണർത്തുന്നത് കൗതുകവും ഗൃഹാതുരത്വവുമാണ്. ഒരു സാധാരണ ചെടിയെ ലെൻസിലൂടെ കാണുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന കലാസൃഷ്ടി കേരളത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ ഓർമിപ്പിക്കും.


‘ദി റെഡ് ഗ്രീൻ, 2025' എന്ന് പേരിട്ടിരിക്കുന്ന കലാപ്രതിഷ്ഠ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഇഴയടുപ്പത്തെയും അധിനിവേശത്തിന്റെ വിവിധ വശങ്ങളെയും അടയാളപ്പെടുത്തുന്നു. 1940-കളിൽ കേരളത്തിൽ എത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന കമ്യൂണിസ്‌റ്റ്‌ പച്ച അക്കാലത്ത് കേരളത്തിൽ കമ്യൂണിസം പടർന്നുപിടിച്ച വേഗത്തിൽ വളർന്നതിനാലാണ് ‘കമ്യൂണിസ്റ്റ് പച്ച' എന്ന് അറിയപ്പെട്ടത്.


കാലാവസ്ഥാ വ്യതിയാനം പ്രകൃതിയെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ സഹവർത്തിത്വത്തിന്റെ പ്രാധാന്യമാണ് കൊച്ചി- മുസിരിസ് ബിനാലെയുടെ ഭാഗമായുള്ള പ്രദർശനം മുന്നോട്ടുവയ്‌ക്കുന്നത്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും വെല്ലുവിളിയാകുന്ന ആധുനിക കാലഘട്ടത്തിൽ പ്രകൃതിചൂഷണത്തിനെതിരെയുള്ള പ്രസ്താവനയാണ് മാക്കിന്റെ ഈ സൃഷ്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home