ad
Deshabhimani

മാറ്റത്തെ പ്രണയിക്കും കല

Kochi Muziris Biennale 2025
വെബ് ഡെസ്ക്

Published on Jan 26, 2026, 02:43 AM | 1 min read


കൊച്ചി

ജീവിതത്തിലൊന്നും സ്ഥിരമല്ലെന്നും മാറ്റങ്ങൾമാത്രമാണ് ശാശ്വതമെന്നും സന്ദേശവുമായി ബെർലിൻ സ്വദേശി ആന്യ ഈബ്ഷ്‌. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ആസ്പിൻവാൾ ഹൗസിലാണ്‌ ആന്യയുടെ കലാപ്രതിഷ്ഠ. കലയെന്നാൽ ചുവരിൽ തറച്ചുവച്ച നിശ്ചലമായ ഒന്നല്ലെന്നും അത് ജീവിതംപോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണെന്നും തന്റെ കലാസൃഷ്ടിയിലൂടെ തെളിയിക്കുന്നു.

സ്വന്തം ശരീരംതന്നെയാണ് അവരുടെ കലാസൃഷ്ടിയുടെ കാതൽ. സാധാരണയായി ഒരു കലാസൃഷ്ടി പൂർത്തിയായിക്കഴിഞ്ഞാൽ അത് മാറ്റമില്ലാതെ തുടരും. എന്നാൽ, ആന്യയുടെ ഇൻസ്റ്റലേഷൻ ഓരോ ദിവസവും പുനർനിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നുകണ്ട കാഴ്ചയാവില്ല നാളെ സന്ദർശകരെ കാത്തിരിക്കുന്നത്. വസ്തുക്കൾ മാറ്റിയും രൂപങ്ങളിൽ മാറ്റംവരുത്തിയും അവർ തന്റെ സൃഷ്ടിയെ ജീവസ്സുറ്റതാക്കുന്നു.


1993 മുതൽ കലാരംഗത്ത് സജീവമായ ആന്യ, സ്വന്തം ശരീരത്തെ ഒരു മാധ്യമമായിട്ടാണ്‌ കാണുന്നത്. കഠിനമായ ശാരീരിക അധ്വാനവും വേദനയും പ്രക്രിയയുടെ ഭാഗമാകാറുണ്ട്. കാണികളിൽ ചിലപ്പോൾ അസ്വസ്ഥത ഉണ്ടാക്കാമെങ്കിലും, മനുഷ്യശരീരം എങ്ങനെയെല്ലാം മാറാൻ സാധ്യതയുണ്ടെന്നാണ്‌ അവർ വരച്ചുകാട്ടുന്നത്‌.


ബിനാലെ വേദിയിലെ വെളിച്ചവും വായുവിലെ ഈർപ്പവും സ്ഥലപരിമിതിയുംവരെ തന്റെ കലാരൂപത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അവർ പറയുന്നു. തന്റെ കലയെ പൂർണതയിൽ കാണുന്നതിനുപകരം, കാലത്തിനനുസരിച്ച് മാറുന്ന ഒന്നായാണ് ആന്യ അവതരിപ്പിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home