ബിനാലെ കണ്ട് പ്രകാശ് കാരാട്ടും ബൃന്ദയും

മുതിര്‍ന്ന സിപിഐ എം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മാധ്യമ പ്രവർത്തകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ കൊച്ചി മുസിരിസ് ബിനാലെ ആസ്പിൻവാൾ ഹൗസ് വേദിയിലെ പ്രദർശനങ്ങൾ കാണുന്നു
കൊച്ചി
കൊച്ചി-–മുസിരിസ് ബിനാലെ പ്രദർശനങ്ങൾ സന്ദര്‍ശിച്ച് മുതിർന്ന സിപിഐ എം നേതാക്കളായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും. ബിനാലെ പ്രദർശനങ്ങൾ വിജ്ഞാനപ്രദമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ബിനാലെ ആറാംലക്കം കലാപരമായ ഗാംഭീര്യത്തിലും ആഴത്തിലും വലിയമുന്നേറ്റം നടത്തിയതായി ബൃന്ദ കാരാട്ട് പറഞ്ഞു. കേരള സർക്കാർ നൽകുന്ന പിന്തുണ പ്രശംസനീയമാണ്. അന്താരാഷ്ട്ര പ്രതിഭകൾക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളും ഒരുമിച്ച് അവതരിപ്പിക്കുന്നതിലൂടെ സന്ദർശകർക്ക് മികച്ച അനുഭവമാണ് നല്‍കുന്നത്. ഇതിന് വലിയ രീതിയിലുള്ള ദേശീയ -അന്തർദേശീയ അംഗീകാരം ലഭിക്കണമെന്നും ബൃന്ദ പറഞ്ഞു.
പ്രശസ്ത ഗുജറാത്തി കവിയും ദൃശ്യകലാകാരനുമായ പ്രബോധ് പരീഖ്, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി രഞ്ജന ചോപ്ര എന്നിവരും മുതിർന്ന മാധ്യമപ്രവർത്തകരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവരും ബിനാലെയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.










0 comments