ad
Deshabhimani

അലയടിക്കുന്ന ഓർമത്തിരകളുമായി ഫൈസ

Kochi Muziris Biennale 2025
വെബ് ഡെസ്ക്

Published on Mar 02, 2026, 03:56 AM | 1 min read


കൊച്ചി

ഓർമകളുടെ തിരമാലകളും വികാരങ്ങളുടെ വേലിയേറ്റവും അനുഭവിപ്പിച്ച്‌ ‘കൽ' കലാസൃഷ്‌ടി. കൊച്ചി മുസിരിസ്‌ ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്‌ ഡയറക്ടർ ബംഗ്ലാവിലാണ്‌ ഫൈസ ഹസൻ ഒരുക്കിയ സൃഷ്ടിയുള്ളത്‌. മരത്തറയുടെ കോണിലാണ് തിരമാലയുടെ അവസാനഭാഗം ഫൈസ വരച്ചിരിക്കുന്നത്‌.


2020 മുതൽ 2025 വരെ കരി ഉപയോഗിച്ച് വരച്ച ആറ് ചിത്രങ്ങളും ചുവരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് പുറത്തെ കടലും ഉള്ളിലെ വികാരങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. തറയിലെ തിരയനക്കങ്ങൾ കടലിന്റെ പ്രതീതി ജനിപ്പിക്കും. സൂക്ഷ്മമായ രീതിയിൽ ‘വരഖ്' (വെള്ളിപ്പാളികൾ) ഉപയോഗിച്ചാണ് തറയിൽ വെള്ളത്തിന്റെ ദൃശ്യം ഒരുക്കിയത്. വെള്ളം തന്റെ സൃഷ്ടികളിൽ ആവർത്തിച്ചുവരുന്ന ഒന്നാണെന്നും കൊച്ചിയുമായുള്ള തന്റെ ബന്ധത്തെയും ഇവിടത്തെ ചരിത്രത്തെയുമാണ് ഇത് ഓർമിപ്പിക്കുന്നതെന്നും ഫൈസ പറഞ്ഞു. 2014ൽ സ്റ്റുഡന്റ്‌സ്‌ ബിനാലെ ക്യൂറേറ്ററായും 2016ൽ ഫൗണ്ടേഷന്റെ പ്രോഗ്രാമിങ്‌ വിഭാഗം തലവനായും പ്രവർത്തിച്ച ഫൈസ, കൊച്ചിയുടെ കടലിനെക്കുറിച്ച്‌ ആഴത്തിൽ പഠനം നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home