ad
Deshabhimani

നോർവേ സ്ഥാനപതി 
ബിനാലെ സന്ദർശിച്ചു

Kochi Muziris Biennale 2025
വെബ് ഡെസ്ക്

Published on Feb 04, 2026, 03:30 AM | 1 min read


കൊച്ചി

എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനകീയ സ്വഭാവമുള്ളതുമായ കലാമേളയാണ് ബിനാലെയെന്ന് ഇന്ത്യയിലെ നോർവേ സ്ഥാനപതി മേ എലീന്‍ സ്റ്റെനര്‍. ഭർത്താവ് എസ്പെൻ ആസെൻ, സഹപ്രവർത്തകൻ ആൻഡ്രിയാസ് ഷീ എന്നിവർക്കൊപ്പം സ്റ്റെനര്‍ ബിനാലെ പ്രദർശനങ്ങൾ സന്ദർശിച്ചു.


മട്ടാഞ്ചേരിയിലെ 111 മർക്കസ് കഫെ, ആസ്പിൻവാൾ ഹൗസ് തുടങ്ങിയ വേദികളിലെത്തി. വിവിധ സംസ്കാരങ്ങളെയും പല രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരെയും ഒന്നിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ കലാരീതികളെയും ബിനാലെ സമന്വയിപ്പിക്കുന്നു. നിശ്ചിത ദിവസങ്ങളിൽ സൗജന്യ പ്രവേശനം നൽകി കലയെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ബിനാലെയുടെ ജനകീയത വ്യക്തമാക്കുന്നുവെന്നും അവര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home