ad
Deshabhimani

ഗാന്ധിനഗറിൽ ശുചീകരണം പാളി

KOCHI CORPORATION

ഗാന്ധിനഗർ ചെമ്മായത്ത് റോഡിൽനിന്ന്‌ പേരണ്ടൂർ തോടിൽ ചെന്നുചേരുന്ന 
ഭാഗം ശുചീകരിക്കാത്ത നിലയിൽ

വെബ് ഡെസ്ക്

Published on Jul 03, 2026, 02:29 AM | 1 min read

കൊച്ചി


കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനം ഗാന്ധിനഗർ ഡിവിഷനിൽ പാളി. ഡിവിഷനിലെ പേരണ്ടൂർ തോടിന്റെ പല ഭാഗങ്ങളിലും ശുചീകരണം പൂർത്തിയായില്ല. ഇതുമൂലം ഗാന്ധിനഗറിലെ പ്രധാന നഗറുകളായ ഇഡബ്ല്യുഎസ്, എംഐജി, എൽഐജി നഗറിലെ ആയിരത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടുഭീഷണിയിലാണ്.


തോട്ടിൽ മാലിന്യം അടിഞ്ഞത് നീക്കം ചെയ്യാത്തതിനാൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്‌ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പരിസരത്ത് തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home