മത്സ്യത്തൊഴിലാളികളുടെ സ്‌നേഹത്തണലിൽ

കൊച്ചി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ഫോർട്ട്‌കൊച്ചി അൽ ബുഖാർ ജെട്ടിയിലെ മത്സ്യത്തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നു
കൊച്ചി
മത്സ്യത്തൊഴിലാളികളുടെ സ്‌നേഹത്തണലിൽ കരുത്തോടെ മുന്നോട്ട് കുതിച്ച് കൊച്ചി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്‌സി. ഫോർട്ട് കൊച്ചി അൽ ബുക്കാർ ജെട്ടിയിൽനിന്നാണ് കെ ജെ മാക്‌സിയുടെ പര്യടനം ബുധനാഴ്‌ച ആരംഭിച്ചത്.
മത്സ്യത്തൊഴിലാളികൾ സ്ഥാനാർഥിക്ക് ഇവിടെയൊരുക്കിയത് സ്നേഹോജ്വല സ്വീകരണം. തങ്ങളുടെ എല്ലാ ആവശ്യത്തിനും എംഎൽഎ എന്നനിലയിൽ എല്ലാം ചെയ്തുതന്നിട്ടുള്ളയാളാണ് മാക്‌സിയെന്ന് അവർ പറഞ്ഞു. തുടർന്നും ജയിച്ചുവരണമെന്നും എന്നാൽ മാത്രമെ, ജെട്ടി നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിറവേറ്റാനാകൂവെന്നും അവർ പറഞ്ഞു.
വീണ്ടും ജനപ്രതിനിധിയായി വന്നാൽ ജെട്ടി നവീകരണം യാഥാർഥ്യമാക്കുമെന്ന് കെ ജെ മാക്സി ഉറപ്പുനൽകി. കൽവത്തിയിലെ ആറാംനമ്പർ ലെയ്‌ൻ, എട്ടാംനമ്പർ ലെയ്‌ൻ, ഏഴുമുറി, പടിയൻ മൂപ്പൻപറമ്പ്, ആലത്തുകുടി, പൂവത്ത് റോഡ് എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തി വോട്ട് അഭ്യർഥിച്ചു.
കുടിവെള്ളം ലഭിക്കുന്നതിന് കൗൺസിലറെ വിളിച്ചിട്ട് പരിഹാരമായില്ലെന്ന് പരാതിപ്പെട്ട വീട്ടമ്മമാർക്ക് ഉടൻ പരിഹാരം കാണാമെന്നുള്ള ഉറപ്പുനൽകി. ഉമേരിയ ഇന്റർനാഷണൽ അറബിക് സ്കൂളും സന്ദർശിച്ചു. പനയപ്പിള്ളി ശിവ പാർവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ടിലും പങ്കുചേർന്നു. വൈകിട്ട് വിവിധ ലോക്കൽ കൺവൻഷനുകളിൽ പങ്കെടുത്തു.
കൊച്ചി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി
കെ ജെ മാക്‌സിയുടെ പൊതുപര്യടനം വ്യാഴം പകൽ മൂന്നിന് പള്ളുരുത്തി കളത്രയിൽനിന്ന് ആരംഭിക്കും. 31ന് മട്ടാഞ്ചേരി ഈരവേലിയിൽ സമാപിക്കും.
യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസ് ബുധനാഴ്‌ച കൊച്ചിൻ കോളേജ് സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. എൻഡിഎ സ്ഥാനാർഥി അഡ്വ. കെ എക്സ് ജൂലപ്പൻ മട്ടാഞ്ചേരിയിലും പള്ളരുത്തിയിലും പര്യടനം നടത്തി.










0 comments