ad
Deshabhimani

കിഴക്കമ്പലത്ത്‌ പ്രതിപക്ഷ അംഗങ്ങളുടെ 
രാപകൽ സമരം തുടങ്ങി

kizhakkambalam
വെബ് ഡെസ്ക്

Published on Feb 04, 2026, 03:39 AM | 1 min read


കിഴക്കമ്പലം

പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളുടെ രാപകൽ സമരം തുടങ്ങി. അടച്ചുപൂട്ടിയ ബസ് സ്റ്റാൻഡ്‌ തുറന്നുകൊടുക്കുക, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക, ട്രാഫിക്‌ റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർക്കുക, ശുചിമുറി സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിപക്ഷ അംഗങ്ങളായ സജി പോൾ, സബിത അലിയാർ, ഷൈബി സുഗുതൻ, മൈമോൾ മത്തായി, പി കെ മഞ്‌ജു, സന്തോഷ് അഞ്ചാതി, ഷിബി ബിനോയി എന്നിവരുടെ നേതൃത്വത്തിലാണ് സമരം.


ബസ്‌ സ്റ്റാൻഡ് അടച്ചുപൂട്ടിയത് പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമില്ലാതെയാണ്. സ്റ്റാൻഡിലേക്ക് ബസുകൾ വരുന്നതിനും പോകുന്നതിനും കുറേനാളുകളായി തടസ്സങ്ങളുണ്ടായിരുന്നില്ല. അഞ്ചുദിവസമായി ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയിട്ട്. ഇതുവരെ നിർമാണങ്ങളൊന്നും നടന്നിട്ടില്ല. ബസുകൾ ഇവിടേക്ക് പ്രവേശിക്കുന്നത് നിർമാണത്തിന് തടസ്സമല്ല.


ട്വന്റി 20യെ സംഘപരിവാർ പാളയത്തിലെത്തിച്ച സാബു ജേക്കബിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് ബസ്‌ സ്റ്റാൻഡ് അടച്ചുപൂട്ടിയത്. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ഇതോടെ ദുരിതത്തിലായി. കിഴക്കമ്പലം ടൗണിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് സമരം ഉദ്ഘാടനം ചെയ്തു. വി ജെ വർഗീസ്, എം പി രാജൻ, എം കെ അനിൽകുമാർ, ടി വൈ ജോസ്, കെ വി ഏലിയാസ്, ബാബു സെയ്താലി, ഷിഹാബ് ചേലക്കുളം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home