ad
Deshabhimani

കിൻഫ്രയിൽ ബോയിലർ
 പൊട്ടിത്തെറിച്ച് 4 പേർക്ക് പരിക്ക്

kinfra boiler blast
വെബ് ഡെസ്ക്

Published on Jan 14, 2026, 02:49 AM | 1 min read


കളമശേരി

കളമശേരി കിൻഫ്രയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. കെട്ടിടങ്ങൾക്ക് നാശം. ചൊവ്വ രാവിലെ 10.15 ഓടെ ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. ഒരു കിലോമീറ്ററകലെ പൊട്ടിത്തെറിശബ്ദം കേട്ടു, സമീപവാസികൾ പരിഭ്രാന്തരായി.


​സേഫ്റ്റി വാൽവ് തകരാറിലായതിനെ തുടർന്നാണ് ബോയിലർ പൊട്ടിത്തെറിച്ചത്. പരിക്കേറ്റ നാലുപേർ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. മൂന്നുപേരെ പ്രാഥമിക ശുശ്രൂഷയ്‌ക്കുശേഷം വിട്ടയച്ചു, തൃപ്പൂണിത്തുറ ചാത്തുകുളത്ത് വീട്ടിൽ സി സുരേഷാണ്‌ (50) സ്ഫോടനത്തിൽ കാലിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് വേർതിരിച്ചെടുക്കുന്ന ഫാക്ടറിയാണിത്.


​ഏലൂരിൽനിന്നും തൃക്കാക്കരയിൽനിന്നും ഓരോ യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയെങ്കിലും കമ്പനിയിലെ സംവിധാനങ്ങളുപയോഗിച്ച് അതിനുമുമ്പ് തീ നിയന്ത്രണവിധേയമാക്കി.


​ബോയിലർ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇവിടെ മുറിയിൽ ഉണ്ടായിരുന്ന മറ്റ് യന്ത്രസാമഗ്രികൾക്കും കേടുപാടുണ്ട്. സമീപത്തെ സൈൻ കോളേജ്, മറ്റ് രണ്ട് സ്ഥാപനങ്ങള്‍ എന്നിവയുടെ ജനൽചില്ലുകൾ തകർന്നു. സമീപത്തെ ഗോഡൗണിനും വീടുകൾക്കും നാശമുണ്ട്. നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home