ad
Deshabhimani

റീ-യൂസ് ക്യാമ്പയിനുമായി കെജിഒഎ

KGOA

കെജിഒഎ ജില്ലാ വനിതാ കമ്മിറ്റി പരിസ്ഥിതി സൗഹൃദ റീ-യൂസ് ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ച വസ്ത്രങ്ങൾ രാജൻ പി തോമസിന് ഡോ. ബോബീ പോൾ കൈമാറുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 01:49 AM | 1 min read

കാക്കനാട്


പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കെജിഒഎ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ പരിസ്ഥിതി സൗഹൃദ റീ-യൂസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ബോബി പോൾ ഉദ്ഘാടനം ചെയ്തു.


വീടുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന നല്ല വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി അംഗങ്ങൾ ശേഖരിച്ച്‌ ആവശ്യക്കാർക്ക് കുറഞ്ഞനിരക്കിൽ ലഭ്യമാക്കുന്ന മേരി മാതാ ക്ലോത്ത്ബാങ്കിന് കൈമാറുകയും ചെയ്തു.


ഫാ. ഡേവിസ് ചിറമേൽ ഫൗണ്ടേഷൻ ചെയർമാൻ രാജൻ പി തോമസ് മുഖ്യപ്രഭാഷണം നടത്തി. ശേഖരിച്ച വസ്ത്രങ്ങൾ ക്ലോത്ത്ബാങ്ക് അധികൃതർ ഏറ്റുവാങ്ങി. കെജിഒഎ ജില്ലാ പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എസ് രാജേഷ്, സംസ്ഥാന വനിതാ കമ്മിറ്റി അംഗം കെ കെ ബിനു, ജില്ലാ വനിതാ കൺവീനർ ജിജാ പി സദാശിവൻ എന്നിവർ സംസാരിച്ചു.


ജില്ലയിലെ പത്ത് ഏരിയ വനിതാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽനിന്ന് ശേഖരിക്കുന്ന ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ക്ലോത്ത്ബാങ്കിന് കൈമാറുന്ന പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home