ad
Deshabhimani

കെജിഒഎ സംസ്ഥാന കായികമേള: സംഘാടകസമിതിയായി

KGOA

കെജിഒഎ സംസ്ഥാന കായികമേളയുടെ സംഘാടകസമിതി രൂപീകരണയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി 
കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 02:22 AM | 1 min read

കൊച്ചി


കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (കെജിഒഎ) എട്ടാമത് സംസ്ഥാന കായികമേള നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. യോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.


കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത് ചന്ദ്രലാൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ഷാജഹാൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, പിഎസ്‌സി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ, അർജുൻ, ഡോ. ബോബി പോൾ, ജില്ലാ സെക്രട്ടറി വി എസ് രാജേഷ് എന്നിവർ സംസാരിച്ചു.


മുൻ മേയർ എം അനിൽകുമാർ ചെയർപേഴ്സണായി 251 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബർ 10,11 തീയതികളിൽ കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിലും മഹാരാജാസ് കോളേജ് ഗ്രൗണ്ടിലുമാണ്‌ കായികമേള.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home