കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിചേരുക: കെജിഒഎ

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ സംസാരിക്കുന്നു
കൊച്ചി
സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിചേരണമെന്നും ലേബർകോഡുകൾ പിൻവലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) 44–ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ എൻഎം ഹോട്ടൽ ഹാളിൽ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് കെ കെ ബിനു പതാക ഉയർത്തി.
ജില്ലാ സെക്രട്ടറി സി ആർ സോമൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി എസ് രാജേഷ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ടി ഷണ്മുഖൻ, ഡോ. ബോബി പോൾ, ബി ആർ വിജയമോഹൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ പ്രകടനവും പൊതുസമ്മേളനവും അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ഭാരവാഹികൾ: ആർ രാജേഷ് (പ്രസിഡന്റ്), കെ എസ് അരുൺകുമാർ, ഡോ. വി മഞ്ജു (വൈസ് പ്രസിഡന്റുമാര്‍), വി എസ് രാജേഷ് (സെക്രട്ടറി), സി എച്ച് സുനിമോൾ, അനൂപ് ദാമോദരൻ (ജോയിന്റ് സെക്രട്ടറിമാര്‍), ടി എ ഷിജാത് (ട്രഷറർ), ജീജ പി സദാശിവൻ (വനിതാ കമ്മിറ്റി കൺവീനർ).










0 comments