ad
Deshabhimani

കെജിഒഎ ജില്ലാ മാർച്ചും ധർണയും നടത്തി

KGOA

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Aug 20, 2026, 01:30 AM | 1 min read

കാക്കനാട്


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. അഞ്ചുവർഷ തത്വം പാലിച്ച് 12–ാം ശമ്പളപരിഷ്കരണം നടപ്പാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, പിഎഫ്ആർഡിഎ, പെൻഷൻ സാധൂകരണ നിയമം, ലേബർ കോഡുകൾ എന്നിവ പിൻവലിക്കുക, എൻപിഎസ് പിൻവലിച്ച് ഒപിഎസ് പുനഃസ്ഥാപിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദുചെയ്യുക, പൊതു സ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നീക്കം ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.


സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഡോ. ബോബി പോൾ, ജില്ലാ സെക്രട്ടറി വി എസ് രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ വി പ്രഫുൽ, ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് ദാമോദരൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home