ad
Deshabhimani

സ്നേഹഭവനത്തിന്റെ 
താക്കോൽ കൈമാറ്റം ഇന്ന്

key handover
വെബ് ഡെസ്ക്

Published on Jan 31, 2026, 03:10 AM | 1 min read


ആലുവ

ആലുവ ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും പിടിഎയും ചേർന്ന് സഹപാഠിക്കൊരു കൈത്താങ്ങായി നിർമിച്ച് നൽകുന്ന സ്നേഹഭവനത്തിന്റെ താക്കോൽ ശനി പകൽ 12ന് മന്ത്രി പി രാജീവ് കൈമാറും. കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് സ്നേഹഭവനം നിര്‍മിച്ചത്. 25 ലക്ഷം രൂപ ചെലവിൽ, 3.5 സെന്റ് വാങ്ങി 720 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചത്. സ്ഥലത്തിന്റെ ആധാരം ഡോ. ടോണി ഫെർണാണ്ടസ് കൈമാറും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home