സംസ്ഥാന സമ്മേളനം നടത്തി

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർപേഴ്സൺ രാധിക വർമ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
കേരള ഇലക്ട്രിക്കൽ വയർമെ ൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർപേഴ്സൺ രാധിക വർമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി സി ജയചന്ദ്രൻ അധ്യക്ഷനായി. എസ്എസ്എൽസി പരീക്ഷാവിജയികളെ അനുമോദിച്ചു.
ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടർ ടെസ്റ്റി വർഗീസ്, എൻ ബിമധുസൂദനൻ, പി ആർ വാസുദേവൻ, കെ എൽ വിനോദ്കുമാർ, സി എം സഞ്ജു, ടി എ ജീസ്, ബൈജു വർഗീസ്, പി ജി സജി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം വി കെ കിഷോർ ഉദ്ഘാടനം ചെയ്തു. സി കെ ജെറി റിപ്പോർട്ടും കെ എസ് ഗിരിഷ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ: പി ആർ വാസുദേവൻ (പ്രസിഡന്റ്), പി ജി സജി (വൈസ് പ്രസിഡന്റ്), പി പി ഷൈൻ (സെക്രട്ടറി), ആർ ഗിരീഷ് (ട്രഷറർ).










0 comments