ad
Deshabhimani

നവകേരളസദസ്സ്‌ തുണയായി ; കെവിന് ഡ്രൈവിങ് ലൈസൻസ് കിട്ടി

kevin driving licence
വെബ് ഡെസ്ക്

Published on May 23, 2025, 03:15 AM | 1 min read


കാക്കനാട്

നവകേരളസദസ്സിൽ മുഖ്യമന്ത്രിക്ക്‌ നൽകിയ അപേക്ഷയെത്തുടർന്ന് പറവൂർ സ്വദേശി കെവിന്റെ ഡ്രൈവിങ് ലൈസൻസിനുള്ള നിയമതടസ്സം നീങ്ങി. ഒരുകൈയുമായി ജനിച്ച കെവിൻ ബെന്നി (23) അഞ്ചുവർഷമായി കാർ ലൈസൻസ് എടുക്കാൻ വിവിധ ആർടി ഓഫീസുകളിൽ കയറിയിറങ്ങുകയാണ്‌. വലതുകൈമുട്ടിന് താഴെയില്ലാത്തതിനാൽ മോട്ടോർ വാഹനവകുപ്പ് അധികൃതർ നിയമതടസ്സം പറഞ്ഞ് മടക്കിയയച്ചു.

പാടൻ ബെന്നി–-സിമി ദമ്പതികളുടെ മകനാണ് കെവിൻ ബെന്നി. ട്രാവൽ ഏജൻസി ഉടമയായ അമ്മാവൻ ബിനോജ് ജേക്കബ്ബിന്റെ വാഹനങ്ങൾ ചെറുപ്പംമുതലെ കണ്ടുവളർന്ന കെവിന് വാഹനങ്ങളോട് താൽപ്പര്യമുണ്ടായിരുന്നു.


നവകേരളസദസ്സിൽ ഇരുകൈകളുമില്ലാത്ത തൊടുപുഴ സ്വദേശിനി ജിലുമോൾക്ക് മുഖ്യമന്ത്രി നേരിട്ട് ലൈസൻസ് നൽകിയതിനെ തുടർന്ന് കെവിനും എറണാകുളത്ത് നടന്ന നവകേരളസദസ്സിൽ ലൈസൻസിനായി അപേക്ഷ സമർപ്പിച്ചു. അപേക്ഷ പരിഗണിച്ച മുഖ്യമന്ത്രി കെവിന് ലൈസൻസ് എടുക്കാനുള്ള സാങ്കേതികതടസ്സം നീക്കി ഡ്രൈവിങ് പരീക്ഷയ്ക്ക് അവസരം നൽകാൻ എറണാകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ആർ രാജേഷിന് നിർദേശം നൽകി. മോട്ടോർ വാഹനവകുപ്പിന്റെ നിർദേശപ്രകാരം വാഹനം രൂപമാറ്റം വരുത്താനും അമ്മയുടെ പേരിലുണ്ടായിരുന്ന കാർ കെവിന്റെ പേരിലേക്ക് മാറ്റാനും ഒരുവർഷമെടുത്തു. ഇതിനിടെ എംവിഐ രാജേഷ് സ്ഥലംമാറിപോയി. പകരംവന്ന സി സ്മിത ജോസ് ഡ്രൈവിങ്‌ ടെസ്റ്റ് നടപടി വേഗത്തിലാക്കി. വ്യാഴാഴ്ച നടന്ന ടെസ്റ്റിന്റെ ആദ്യശ്രമത്തിൽത്തന്നെ കെവിൻ പാസായി. എറണാകുളം ആർടി ഓഫീസർ കെ ആർ സുരേഷിൽനിന്ന് ലൈസൻസ് ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home