കേരളോത്സവം ; വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ജില്ലാ കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ട്രോഫി കൈമാറുന്നു
കാക്കനാട്
ജില്ലാ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും ജേതാക്കൾക്കുള്ള സമ്മാനവിതരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നിർവഹിച്ചു.
165 പോയിന്റ് നേടിയ വാഴക്കുളം ബ്ലോക്കിനാണ് ഓവറോൾ കിരീടം. 159 പോയിന്റുമായി മുളന്തുരുത്തി ബ്ലോക്ക് രണ്ടാംസ്ഥാനവും 151 പോയിന്റുള്ള പാറക്കടവ് ബ്ലോക്ക് മൂന്നാംസ്ഥാനവും നേടി.
പാറക്കടവ് ബ്ലോക്ക് 112 പോയിന്റോടെ കലാമത്സര കിരീടം ചൂടി. ഇടപ്പള്ളി ബ്ലോക്ക് 106 പോയിന്റുമായി രണ്ടാംസ്ഥാനവും വടവുകോട് ബ്ലോക്ക് 100 പോയിന്റോടെ മൂന്നാംസ്ഥാനവും നേടി. കായികമത്സരങ്ങളിൽ 79 പോയിന്റ് നേടിയ മുളന്തുരുത്തിക്കാണ് ഒന്നാംസ്ഥാനം. 78 പോയിന്റ് നേടി വൈപ്പിൻ രണ്ടാംസ്ഥാനവും 67 പോയിന്റോടെ വാഴക്കുളം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അധ്യക്ഷയായി.









0 comments