ad
Deshabhimani

ജില്ലാ കേരളോത്സവം ; ആദ്യദിനം പറവൂർ ബ്ലോക്ക്‌ മുന്നിൽ

keralolsavam

ജില്ലാ കേരളോത്സവം ഭരതനാട്യം മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ 
പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ ശ്രദ്ധ ബിൻസ്

വെബ് ഡെസ്ക്

Published on Jan 21, 2026, 02:57 AM | 1 min read

കാക്കനാട്

ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന്‌ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് തുടക്കമായി. അഞ്ച് ദിവസത്തെ കലാ-കായിക മാമാങ്കം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അധ്യക്ഷയായി. ​ആദ്യദിനത്തിൽ 49 പോയിന്റുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനത്തും 48 പോയിന്റുകളുമായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനത്തും 41 പോയിന്റുകളുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മൂന്നാംസ്ഥാനത്തുമെത്തി. ​


വിവിധ വേദികളിലായി 
ബുധനഴ്‌ച നടക്കുന്ന 
പ്രധാന മൽസരങ്ങൾ:

ഉമ്മൻ ചാണ്ടി ഹാൾ (ജില്ലാപഞ്ചായത്ത്) – മോണോആക്ട്, മിമിക്രി, മൈം, കഥാപ്രസംഗം.

ഇ എം എസ് ഹാൾ (ജില്ലാപഞ്ചായത്ത്) – കവിതാലാപനം, പ്രസംഗം (മലയാളം).

ജില്ലാപഞ്ചായത്ത് ഹാൾ – ഉപന്യാസരചന (മലയാളം), കവിതാരചന, കഥാരചന (മലയാളം).

തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാൾ – വള്ളംകളി പാട്ട്, നാടോടിപാട്ട്, ലളിതഗാനം, കർണാടക സംഗീതം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home