ad
Deshabhimani

കേരള സ്റ്റോറി 2; തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ

Kerala Story

കേരള സ്റ്റോറി 2ന്റെ പ്രദർശനത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ എറണാകുളം ഷേണായിസ് തിയറ്ററിൽ പ്രതിഷേധവുമായി എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Mar 01, 2026, 12:09 AM | 1 min read

കൊച്ചി

കേരള സ്‌റ്റോറി –2 ചലച്ചിത്രം പ്രദർശനത്തിന്‌ എത്തിയ തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും സമൂഹത്തിൽ സ്‌പർധ വളർത്തുകയും ചെയ്യുന്ന ‘കേരള സ്‌റ്റോറി 2 ഗോസ്‌ ബിയോണ്ട്‌’ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഷേണായിസ്‌ തിയറ്ററിലാണ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. പൊലീസും സ്ഥലത്തെത്തി.


കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിതെന്നും ചലച്ചിത്ര പ്രവർത്തകർക്കോ ആസ്വാദകർക്കോ തിയറ്റർ ഉടമകൾക്കോ ഡിവൈഎഫ്‌ഐ എതിരല്ലെന്നും ജില്ലാ സെക്രട്ടറി എ ആർ രഞ്‌ജിത്ത്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. കേരളത്തെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്ന കേരള സ്റ്റോറിയെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും എ ആർ രഞ്‌ജിത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. സിനിമയുടെ പ്രദർശനം തിയറ്റർ റദ്ദാക്കി. തുടർന്ന്‌ പ്രവർത്തകർ പിരിഞ്ഞു. ന്യൂക്ലീയസ് മാളിലെ പാൻ സിനിമാസ്, കൊച്ചി ഫോറം മാൾ എന്നിവിടങ്ങളിലെ ഷോയും റദ്ദാക്കിയിരുന്നു. സിനിമ കാണാൻ പ്രേക്ഷകരില്ലാതിരുന്നതും ഇതിന്‌ കാരണമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home