പ്രവാസിസംഘം സംസ്ഥാന സമ്മേളനം
പതാകദിനം ആചരിച്ചു

കേരള പ്രവാസിസംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനത്തിൽ കോതമംഗലത്ത് ജില്ലാ സെക്രട്ടറി സി ഇ നാസർ പതാക ഉയർത്തുന്നു
കോതമംഗലം
തിരൂരിൽ നടക്കുന്ന കേരള പ്രവാസിസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിൽ പതാകദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി സി ഇ നാസർ കോതമംഗലത്ത് പതാകയുയർത്തി. സി എം ഷാജാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ നെടുമ്പാശേരിയിലും ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ വടക്കേക്കരയിലും പതാക ഉയർത്തി.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി ബി അലി– അങ്കമാലി, ടി കെ സലിം– കളമശേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ സുരേഷ്– പറവൂർ, വി ബി നാസർ – കൊച്ചി, എം ജെ സെബാസ്റ്റ്യൻ–പള്ളുരുത്തി, കെ എ മസൂദ്– തൃക്കാക്കര, കെ കെ അശോകൻ– ആലങ്ങാട്, കെ പി മുഹമ്മദാലി– മൂവാറ്റുപുഴ എന്നിവരും പതാക ഉയർത്തി. ജില്ലാ എക്സി. അംഗങ്ങളായ - യോഹന്നാൻ വി കൂരൻ, പി സി സോമശേഖരൻ, പി ജെ അനൂപ്, എ എം അബദുൾ കരീം എന്നിവർ പങ്കെടുത്തു.










0 comments