ad
Deshabhimani

കേരള ബജറ്റ് സംവാദസദസ്സ്‌ നടത്തി

kerala budget

നൊച്ചിമ സേവന ലൈബ്രറി സംഘടിപ്പിച്ച കേരള ബജറ്റ്‌ സംവാദസദസ്സിൽ അഡ്വ. വി കെ പ്രസാദ് 
വിഷയം അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 01:43 AM | 1 min read

ആലുവ


നൊച്ചിമ സേവന ലൈബ്രറിയും എടത്തല അൽ അമീൻ കോളേജ് ഇക്കണോമിക്സ് വിഭാഗവും ചേർന്ന് സംഘടിപ്പിച്ച ‘ഫിസ്കൽ വിഷൻ 2026' കേരള ബജറ്റ്‌ സംവാദസദസ്സ് മുഹമ്മദ്‌ ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥിയായ മുഹമ്മദ് ഷിയാസിനെ കോളേജ് മാനേജർ ഡോ. എം ഐ ജുനൈദ് റഹ്മാൻ അനുമോദിച്ചു.


കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. വി കെ പ്രസാദ്, സെന്റർ ഫോർ പബ്ലിക്‌ റിസർച്ച് ചെയർമാൻ ഡോ. ഡി ധനുരാജ് എന്നിവർ വിഷയാവതരണം നടത്തി. സേവന ലൈബ്രറി സെക്രട്ടറി അഡ്വ. ഒ കെ ഷംസുദീൻ മോഡറേറ്ററായി. പ്രിൻസിപ്പൽ ഡോ. ഡിനോ വർഗീസ്‌, ഡോ. എം എച്ച് ഷാനിബ, ഡോ. എൻ കല, ഡോ. പി എം അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home