ad
Deshabhimani

കേരള ബാങ്കിന്റെ നവീകരിച്ച ആലുവ മെയിൻ ശാഖ തുറന്നു

kerala bank
വെബ് ഡെസ്ക്

Published on Jan 15, 2026, 02:15 AM | 1 min read


ആലുവ

കേരള ബാങ്ക് കേരളത്തില്‍നിന്ന്‌ സമാഹരിക്കുന്ന നിക്ഷേപം പൂർണമായും ഇവിടത്തെ ജനങ്ങളുടെ സമ്പൂർണ പുരോഗതിക്കും ഉന്നമനത്തിനുമാണ് വിനിയോഗിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പി മോഹനന്‍ പറഞ്ഞു.


കേരള ബാങ്കിന്റെ നവീകരിച്ച ആലുവ മെയിന്‍ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായ്പ കുടിശ്ശിക പൂർണമായും ഇല്ലാതാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും പി മോഹനന്‍ പറഞ്ഞു.


ബാങ്ക് ഭരണസമിതി അംഗം വി സലിം അധ്യക്ഷനായി. കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി വി രാജേഷ് സേഫ് ലോക്കര്‍ റൂം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ഇടപാടുകാരെ ആലുവ നഗരസഭ കൗണ്‍സിലര്‍ ജയ്‌സണ്‍ പീറ്റർ ആദരിച്ചു. 100 ഗോൾഡന്‍ ഡെയ്‌സ് ക്യാമ്പയിന്‍ ചീഫ് ജനറല്‍ മാനേജര്‍ എ അനില്‍കുമാറും ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങൾ കേരള ബാങ്ക് ജനറൽ മാനേജർ ഡോ. ബി ശിവകുമാറും ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപം സ്വീകരിക്കൽ റീജണല്‍ ജനറല്‍ മാനേജര്‍ എന്‍ നവനീത്കുമാറും മൈക്രോ എടിഎം ഉദ്ഘാടനം കേരള ബാങ്ക് തൃശൂർ റീജിയൺ ഡിജിഎം ടി എസ് സുപ്രിയയും നിർവഹിച്ചു.


ജോളി ജോൺ, ആലുവ മെയിൻ ശാഖ മാനേജർ എ കെ അംബിക എന്നിവർ സംസാരിച്ചു.

മുനിസിപ്പല്‍ ഷോപ്പിങ്‌ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖ ആലുവ–മൂന്നാര്‍ റോഡിലുള്ള മാഞ്ഞുരാന്‍ ജോര്‍ജേട്ടന്‍സ് ആര്‍ക്കേഡിലേക്കാണ് മാറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home