കീം പ്രവേശന പരീക്ഷ: തിളങ്ങി ജില്ല
ഒന്നാം റാങ്കുമായി നാടിന്റെ യശ്ശസുയര്‍ത്തി റോഷന്‍

കീം പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റോഷൻ രാജു (ഇടത്തുനിന്ന് മൂന്നാമത്) അച്ഛന്‍ രാജു, അമ്മ ജാസ്മിൻ, റോഹൻ രാജു എന്നിവര്‍ക്കൊപ്പം
കാലടി
കീം പ്രവേശന പരീക്ഷയിൽ അയ്യമ്പുഴയെന്ന ഗ്രാമത്തെ അടയാളപ്പെടുത്തി ഒന്നാം റാങ്ക് നേടി അയ്യമ്പുഴ അമലാപുരം സ്വദേശി റോഷൻ രാജു. ജെഇഇയില്‍ ഒന്നാംറാങ്ക് നേടിയ റോഷന്‍ മദ്രാസ് ഐഐടിയില്‍ ഇതിനോടകം പ്രവേശനം നേടി. റാങ്ക് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും കീമിലും ഉയര്‍ന്ന റാങ്ക് നേടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റോഷന്‍ പറഞ്ഞു.
ദിവസവും പഠനത്തിനായി വലിയൊരു സമയം നീക്കിവയ്‌ക്കുമ്പോഴും ഫുട്ബോളും ചെസും കളിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നും റോഷന്‍ പറഞ്ഞു. പത്താം ക്ലാസ് മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്കൂളിലും 11, 12 ക്ലാസുകള്‍ കോട്ടയം മാന്നാനത്തുമാണ് പഠിച്ചത്. അച്ഛന്‍: രാജു (കെഎസ്എഫ്ഇ മാനേജര്‍, കാക്കനാട്). അമ്മ: ജാസ്മിൻ (ഗവ.സ്കൂൾ അധ്യാപിക,ആലുവ). സഹോദരൻ: റോഹൻ രാജു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ റോഷനെ വീട്ടിലെത്തി അഭിനന്ദിച്ചു. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസും വീട്ടിലെത്തിയിരുന്നു.










0 comments