കെസിഇയു ജില്ലാ സമ്മേളനം: സെമിനാർ നടത്തി

കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാസമ്മേളനത്തിന്റെ അനുബന്ധ സെമിനാർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി സലിം ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനത്തിന്റെ അനുബന്ധ സെമിനാർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. വി സലിം ഉദ്ഘാടനം ചെയ്തു.
ചെങ്ങമനാട് ഇ എം എസ് ഹാളിൽ നടന്ന സെമിനാറിൽ ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ അസീസ് അധ്യക്ഷനായി.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി പി അനിൽ വിഷയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം എം ഗിരീഷ്, സിഐടിയു ആലുവ ഏരിയ സെക്രട്ടറി പി എം സഹീർ, കെഎസ്‌കെടിയു ആലുവ ഏരിയ സെക്രട്ടറി ഇ എം സലീം, സിപിഐ എം ചെങ്ങമനാട് ലോക്കൽ സെക്രട്ടറി പി എ രഘുനാഥ്, കെ എം നവാസ്, ജോമോൻ രാജ് എന്നിവർ സംസാരിച്ചു.










0 comments